കോട്ടയം : വയനാട് പുനരധിവാസത്തിൽ കേന്ദ്രം കാട്ടുന്ന അവഗണനയ്‌ക്കെതിരെ പോസ്റ്റോഫീസ് മാർച്ചും ഉപരോധവും സംഘടിപ്പിക്കാൻ എൽ.ഡി.എഫ് യോഗം തീരുമാനിച്ചു. ഡിസംബർ 5 ന് രാവിലെ 9.30 ന് മാമ്മൻമാപ്പിള ഹാളിന് മുന്നിൽ നിന്ന് പതിനായിരത്തോളം ആളുകൾ പങ്കെടുക്കുന്ന പ്രകടനം ആരംഭിക്കും. ഉച്ചയ്ത്ത് 1 വരെയാണ് ഉപരോധം. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എ.വി.റസ്സൽ, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു തുടങ്ങിയവർ സംസാരിച്ചു.