ചങ്ങനാശേരി : ശിവഗിരി തീർത്ഥാടകർക്ക് ഇടത്താവളം ഒരുക്കി എസ്.എൻ.ഡി.പി യോഗം 61-ാം നമ്പർ തുരുത്തി ശാഖ. ഡിസംബർ 26 മുതൽ 30 വരെയാണ് ഇടത്താവളം ഒരുക്കുന്നത്. ഇടത്താവള നോട്ടീസ് പ്രകാശനം ശാഖാ പ്രസിഡന്റ് ബിജു വിജയ യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ടിന് നൽകി നിർവഹിച്ചു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, ശാഖാ സെക്രട്ടറി ഇൻ - ചാർജ് ബിനീഷ് എന്നിവർ പങ്കെടുത്തു.