പാലാ : ശ്രീനാരായണ ഗുരുദേവ ചരണം ശരണമാക്കിയവർക്ക് ജീവിത വിജയം നേടാനാകുമെന്ന് ഗുരുധർമ്മ പ്രചരണ സഭ ചീഫ് കോ-ഓർഡിനേറ്റർ സത്യൻ പന്തത്തല പറഞ്ഞു. സഭ പാലാ നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സോഫി വാസുദേവൻ അദ്ധ്യക്ഷതവഹിച്ചു. മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം ഡോ.പി. ജി. സതീഷ് ബാബുവിന് അംഗത്വം നൽകി സത്യൻ പന്തത്തല നിർവഹിച്ചു. മുത്തോലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയാ രാജു, ഡോ. സതീഷ് ബാബു, സഭ ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. മോഹനകുമാർ, പി.പി. നിർമ്മലൻ, കെ.ഗോപി, ഷീലാ ഷാജി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഡോ. സതീഷ് ബാബു (രക്ഷാധികാരി), പി.പി. നിർമ്മലൻ (പ്രസിഡന്റ്) , ജയാ രാജു (വൈസ് പ്രസിഡന്റ് ), ഷീല ഷാജി (സെക്രട്ടറി), വേണുഗോപാൽ വി.എൻ(ജോ. സെക്രട്ടറി), ആത്മജൻ കെ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.