കോട്ടയം: ആർപ്പുക്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രോത്സവത്തിന് പയ്യപ്പിള്ളി ഇല്ലത്ത് മാധവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറി. ഡിസംബർ ഏഴിനാണ് ആറാട്ട്. ചെമ്പോല തറച്ച വിഷ്ണുക്ഷേത്ര ശ്രീകോവിലിന്റെ സമർപ്പണവും സാംസ്കാരിക സമ്മേളനവും ദേവസ്വം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു.

ഇന്ന് വൈകിട്ട് കൊടിക്കീഴിൽ വിളക്ക്. 7.30ന് കലാസന്ധ്യ. 30ന് രാത്രി 7.30ന് നൃത്തനൃത്ത്യങ്ങൾ. ഡിസംബർ ഒന്നിന് രാത്രി 7.30ന് കഥകളി .കഥ കീടകവധം. അഞ്ചാം ഉത്സവം രാത്രി 7.30ന് കഥകളി നളചരിതം രണ്ടാം ദിവസം. മൂന്നിന് രാത്രി 8.30ന് ക്ലാസിക്കൽ ഭജൻസ്. ഡിസംബർ നാലിന് വൈകിട്ട് ആർപ്പുക്കരപൂരം . ആൽത്തറമേളം . എട്ടാം ഉത്സവം രാത്രി 9ന് നാടകം. 6ന് പള്ളിവേട്ട . രാവിലെ 11.30ന് മഹാപ്രസാദ ഊട്ട്. വൈകിട്ട് 11.30ന് പള്ളിനായാട്ട്. 7ന് ഉച്ചക്ക് 1ന് ആറാട്ടുസദ്യ. വൈകിട്ട് 6.30ന് ആറാട്ട് പുറപ്പാട്. 11.30ന് ആറാട്ട് എതിരേൽപ്പ്. രാത്രി 8.30ന് സംഗീതസദസ് . 9.30ന് വയലിൻ നാദലയം