പൊൻകുന്നം: പൊൻകുന്നം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി ഡിസംബറിൽ അഞ്ച് സ്ഥലങ്ങളിലേക്ക് വിനോദയാത്ര. ഒന്നിന് ചതുരംഗപ്പാറ യാത്ര. സീറ്റൊന്നിന് 800 രൂപയാണ് നിരക്ക്. എട്ടിന് മലക്കപ്പാറ യാത്ര 920 രൂപയാണ് ടിക്കറ്റ് നിരക്ക്. 14ന് അയ്യപ്പക്ഷേത്രങ്ങളിലൂടെ തീർത്ഥയാത്ര. കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ, പന്തളം വലിയകോയിക്കൽ ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് യാത്ര. ടിക്കറ്റ് നിരക്ക് 830 രൂപ. 23ന് അറബിക്കടലിൽ ആഡംബര ക്രൂയിസ് നെഫർറ്റിറ്റിയിലെ ഉല്ലാസയാത്ര. 3560 രൂപയാണ് നിരക്ക്. 28ന് അടവി, ഗവി, പരുന്തുംപാറ യാത്ര1600 രൂപയാണ് സീറ്റൊന്നിന്.ഫോൺ: 9497888032, 9495558321, 6238657110.