കൂരാലി: ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ എലിക്കുളം പഞ്ചായത്ത് ഭരണസമിതിക്ക് വീഴ്ച പറ്റിയെന്നാരോപിച്ച് ഇന്നലെ ബി.ജെ.പി അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌ക്കരിച്ചു. അംഗങ്ങളായ എം.ആർ.സരീഷ്‌കുമാർ, നിർമല ചന്ദ്രൻ എന്നിവരാണ് അനാസ്ഥയിൽ പ്രതിഷേധിച്ച് ബഹിഷ്‌കരണം നടത്തിയത്. എലിക്കുളം പഞ്ചായത്ത് പരിധിയിലാണ് പി.പി.റോഡിന്റെ 10 കിലോമീറ്ററോളം ഭാഗം. ഇവിടെ മാത്രം 200 വഴിവിളക്കുകൾ തകരാറിലാണ്. പഞ്ചായത്ത് വഴിവിളക്ക് സ്ഥാപിക്കാൻ നടപടി സ്വീകരിക്കുന്നില്ല. നിലവിൽ സന്നദ്ധസംഘടനകൾ ഏർപ്പെടുത്തുന്ന സേവനപ്രവർത്തനങ്ങൾ മാത്രമാണ് അയ്യപ്പന്മാർക്ക് തുണയാകുന്നത്. അയ്യപ്പന്മാർക്ക് വിശ്രമിക്കാനോ പ്രാഥമിക കൃത്യം നിർവഹിക്കാനോ സൗകര്യമൊരുക്കിയില്ലെന്നും ബി.ജെ.പി അംഗങ്ങൾ ഉന്നയിച്ചു.