കുമരകം: ഗവ.വൊക്കേഷാണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ യുവ ടൂറിസം ക്ലബം വിമുക്തി ക്ലബും സംയുക്തമായി കുട്ടികൾക്കായി വോക്ക് വിത്ത് എ സ്കോളാർ എന്ന പരിപാടി സംഘടിപ്പിച്ചു. കുമരകം സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി യും 1982 ഐ ഐ ടി മദ്രാസ്സിൽ പഠിച്ച് അമേരിക്കൻ സോഫ്റ്റ്‌വെയർ കമ്പനിയിലെ ഡയറക്ടറുമായി സേവനം അനുഷ്ടിക്കുന്ന മാത്യു ഉതുപ്പുമായി കുട്ടികൾ സംവദിച്ചു. പി.ടി.എ പ്രസിഡന്റ് വി.എസ്.സുഗേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബിയ ട്രീസ് മരിയ, ഹെഡ്മിസ്‌ട്രസ് പി.എം സുനിത,സ്റ്റാഫ് സെക്രട്ടറി ടി.ഒ നിഷാന്ത്, അദ്ധ്യാപകാരായ ശ്രീകുമാർ, രവികണ്ണൻ, ശ്രീനിവാസ് മാധവൻ, ഗിരീഷ് യുവ ടൂറിസം ക്ലബ് കോർഡിനേറ്റർ ടി.സത്യൻ, അസിസ്റ്റന്റ് കോർഡിനേറ്റർമാരായ ബിബിൻ തോമസ്, ആഷാ ബോസ്സ് എന്നിവർ നേതൃത്വം നൽകി.