കോട്ടയം: നിലവിലുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസ് സർവ്വീസുകൾ അതേപടി നിലനിർത്തണമെന്നും ദൂരപരിധി പരിഗണിക്കാതെ നിലവിലുള്ള മുഴുവൻ സ്വകാര്യ ബസ് പെർമിറ്റുകളും പുതുക്കി നൽകണമെന്നും വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കാലോചിതമായി വർദ്ധിപ്പിക്കണമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിസന്റ് കെ.കെ. തോമസ് ഉദ്ഘാടനം ചെയ്തു. ജാക്സൺ സി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പ്രേംകുമാർ , ശരണ്യ മനോജ്, പാലമറ്റത്ത് വിജയകുമാർ , കെ.എസ്.സുരേഷ് തുടങ്ങിയവർ സംസാരിച്ചു.