കോട്ടയം: ആഴ്ചകളോളം വില പിന്നോക്കംപോയി. പക്ഷേ ഇറച്ചിക്കോഴി വില വീണ്ടും കുതിക്കുകയാണ്. വില 120 ലേക്ക് എത്തുമ്പോൾ ഭക്ഷണപ്രേമികൾക്ക് നിരാശയെങ്കിലും കോഴികർഷകർക്ക് നേരിയ ആശ്വാസം. തമിഴ്നാട് ലോബിയാണ് കോഴി വില നിശ്ചയിക്കുന്നത്. മണ്ഡലകാല സീസൺ തുടങ്ങിയതോടെ കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും കോഴിക്ക് ആവശ്യക്കാർ കുറഞ്ഞതും വിലയിലെ ഏറ്റക്കുറവിന് കാരണമായിരുന്നു. എന്നാൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് വില വീണ്ടും നൂറുകടന്നത്. ക്രിസ്തുമസ് അടുക്കുന്നതോടെ വീണ്ടും വില കുതിച്ചുയരുമെന്നാണ് കർഷകരുടെ പ്രതീക്ഷ. അതേസമയം ഇറച്ചികോഴി വില 150 ലേക്ക് എങ്കിലും എത്തിയാൽ മാത്രമേ തങ്ങൾക്ക് പ്രയോജനമുള്ളൂ എന്നാണ് കർഷകരുടെ പ്രതികരണം.

തീറ്റചെലവ് തലവേദന

തീറ്റച്ചെലവ് വൻതോതിൽ ഉയർന്നതാണ് കോഴികർഷകർക്ക് വലിയ തിരിച്ചടിയായത്. 50 കിലോ വരുന്ന കോഴിത്തീറ്റയുടെ വില 2000 രൂപ പിന്നിട്ടു. കോഴിക്കുഞ്ഞുങ്ങളുടെ വൻതോതിൽ ഉയർന്നിട്ടുണ്ട്.