മാഞ്ഞൂർ: എസ്.എൻ.ഡി.പി യോഗം 122 നമ്പർ മാഞ്ഞൂർ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠയുടെ ശിലാന്യാസം ഇന്ന് നടക്കും. രാവിലെ 9. 50 നും 10.15 നും മദ്ധ്യേ ശിവഗിരിമഠം തന്ത്രി സ്വാമി ശിവനാരായണ തീർത്ഥ ശിലാന്യാസം നിർവഹിക്കുമെന്ന് ശാഖാ പ്രസിഡന്റ് രജീഷ് ഗോപാൽ, സെക്രട്ടറി മോഹനൻ ഇ.കെ എന്നിവർ അറിയിച്ചു.