പിഴക്: തൃക്കയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞം ഞായറാഴ്ച ആരംഭിക്കും. മുല്ലയിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. ഞായർ വൈകിട്ട് 6.50ന് വിശിഷ്ടാതിഥികൾക്ക് സ്വീകരണം. തുടർന്ന് വ്യാസൻ മണ്ണാർകാട് യജ്ഞത്തിന് തിരിതെളിക്കും. ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം മനോജ് ബി. നായർ മുഖ്യപ്രഭാഷണം നടത്തും. യജ്ഞശാലയിൽ ദിവസവും രാവിലെ 6.15 ന് വിഷ്ണുസഹസ്രനാമജപം, ഗ്രന്ഥനമസ്‌കാരം, നാമദീപ പ്രദക്ഷിണം, സമൂഹപ്രാർത്ഥന, പാരായണം, 1 ന് പ്രസാദ ഭോജനം, 2.15 ന് പാരായണം, 6.30 ന് ദീപാരാധന എന്നിവ നടക്കും.
വാസുദേവൻ നമ്പൂതിരി മണക്കാട്ടില്ലം വിശേഷാൽ പൂജകൾ നടത്തും. ദിലീപ്, അരുൺ പാലമുറ്റം എന്നിവരാണ് സഹആചാര്യൻമാർ.