നെടുംകുന്നം : വാഴൂർ ബ്ലോക്കിലെ ക്ഷീരകർഷകർക്കുള്ള മിനി ഡയറി യൂണിറ്റ് ആധുനികവത്കരണം പദ്ധതിയിൽ താല്പര്യമുള്ള വിവിധ ഗ്രാമപഞ്ചായത്തുകളിലെ കുറഞ്ഞത് 5 പശുവിനെയെങ്കിലും വളർത്തുന്ന ഗുണഭോക്താക്കൾക്ക് സബ്സിഡി മാർഗരേഖ പ്രകാരം കറവയന്ത്രം , പ്രഷർ വാഷർ, ചാഫ് കട്ടർ, കൗമാറ്റ്, വീൽബാരോ, സ്ലറി പമ്പ്, ആട്ടോമാറ്റിക് ഡ്രിങ്കിംഗ് വാട്ടർ ബൗൾ, ഡംങ്ങ്സ്‌ക്രാപ്പർ എന്നീ ഉപകരണങ്ങൾ വാങ്ങുന്നതിന് 50ശതമാനം അഥവാ പരമാവധി 50,000 രൂപ വരെ ധനസഹായം നൽകും. ഉപകരണങ്ങൾ വാങ്ങാൻ 2024,25 ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ക്ഷീരകർഷകർക്ക് താത്പര്യമുണ്ടെങ്കിൽ അപേക്ഷ, ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്, 5 ലക്ഷം രൂപയിൽ താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ് പകർപ്പുകൾ സഹിതം നെടുംകുന്നത്ത് പ്രവർത്തിക്കുന്ന വാഴൂർ ക്ഷീരവികസന യൂണിറ്റ് ഓഫീസിൽ ഡിസംബർ 7 നകം നൽകേണ്ടതാണെന്ന് ക്ഷീരവികസന ഓഫീസർ അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ : 0481 2417722, 9496622317