കോട്ടയം: ഭർത്താവിനോടുള്ള വൈരാഗ്യത്തിന്റെ പേരിൽ മദ്യപസംഘം വീട്ടിൽക്കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. നാട്ടകം സ്വദേശിനിയാണ് പരാതിക്കാരി. കഴിഞ്ഞദിവസം രാത്രി ഒമ്പതോടെയായിരുന്നു സംഭവമെന്ന് ചിങ്ങവനം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ ഭർത്താവ് കോടിമതയിൽ നൈറ്റ്കട നടത്തുകയാണ്. ഈസമയമുണ്ടായ തർക്കമാണ് വീട്ടമ്മയെ ഭീഷണിപ്പെടുത്തുന്നതിലേയ്ക്ക് എത്തിയത്. രഘുനാഥ്, ഷാജി എന്നിവർ ഭർത്താവില്ലാത്തപ്പോൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും വാതിൽത്തള്ളിത്തുറന്ന് കയറാൻ ശ്രമിച്ചെന്നുമാണ് പരാതി.