കോട്ടയം: ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്കായി പോക്‌സോ ആക്ട്, ജെ.ജെ ആക്ട് പ്രകാരമുള്ള കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിന്റെ നടപടിക്രമങ്ങൾ സംബന്ധിച്ചും, പ്രോസിക്യൂഷൻ സംബന്ധിച്ചും പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് നിർവഹിച്ചു. കോട്ടയം അതിവേഗ പോക്‌സോ കോടതി ജഡ്ജ് വി.സതീഷ് കുമാർ ക്ലാസ് നയിച്ചു. ചടങ്ങിൽ അഡിഷണൽ എസ്.പി വിനോദ് പിള്ള, പ്രവീൺകുമാർ.ജി, പോൾ.കെ എബ്രഹാം എന്നിവർ പങ്കെടുത്തു.