കോട്ടയം: ബെഫി ജില്ലാ സമ്മേളനം ഇന്ന് രാവിലെ 9.30ന് കേരളാ ബാങ്ക് കോട്ടയം റീജിയണൽ ഓഫീസ് ഓഡിറ്റോറിയത്തിൽ സി.ഐ.ടി.യു കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ബെഫി അഖിലേന്ത്യാ പ്രസിഡന്റ് എസ്.എസ്.അനിൽ, സംസ്ഥാന ജോ. സെക്രട്ടറി കെ.പി.ഷാ, അഖിലേന്ത്യാ വനിത കൺവീനർ രജിത മോൾ കെ.കെ, എ.കെ.ബി.ആർ.എഫ് ജില്ലാ സെക്രട്ടറി ആർ.എ.എൻ. റെഡ്യാർ, ബി.ടി.ഇ.എഫ് ജില്ലാ സെക്രട്ടറി തുഷാര. എസ്.നായർ തുടങ്ങിയവർ സംസാരിക്കും. യാത്ര അയപ്പ് സമ്മേളനത്തിൽ റിട്ടയർ ചെയ്ത ജില്ലാ കമ്മിറ്റി അംഗങ്ങളെ ആദരിക്കും. ജില്ലാ പ്രഡിഡന്റ് വി.പി.ശ്രീരാമൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി കെ.കെ.ബിനു പ്രവർത്തന റിപ്പോർട്ടും, ട്രഷറർ യു.അഭിനന്ദ് കണക്കുകളും അവതരിപ്പിക്കും.