കോട്ടയം: പഴയ കോട്ടയം പട്ടണത്തിന്റെ പൈതൃക വിശേഷങ്ങൾ കണ്ടും കേട്ടുമറിയുന്നതിന് സൈക്കിൾ സവാരി സംഘടിപ്പിക്കും. കോട്ടയത്തെ സൈക്കിൾ സഞ്ചാരികളുടെ സംഘടനയായ കോട്ടയം സൈക്ലിംഗ് ക്ലബ്ബും കോട്ടയം നാട്ടുകൂട്ടവും ചേർന്നാണ് ഹെറിറ്റേജ് സൈക്കിൾ റൈഡ് നടത്തുന്നത്. പ്രദേശത്തിന്റെ ചരിത്രവും പൈതൃകവും മുൻനിർത്തിയുള്ള വിനോദസഞ്ചാര സാധ്യതകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. കോട്ടയം സി.എം.എസ് കോളജിന് സമീപത്തുള്ള ചെട്ടിത്തെരുവിൽ നിന്ന് ഡിസംബർ 1 വൈകുന്നേരം 4ന് ആരംഭിക്കുന്ന സൈക്കിൾ റൈഡ് കോട്ടയം തളിയിൽ ക്ഷേത്രം, താഴത്തങ്ങാടി ജുമാ മസ്ജിദ്, കോട്ടയം വലിയപള്ളി, കോട്ടയം ചെറിയപള്ളി എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം ഒളശ്ശയിൽ ചിരട്ടമൺ ഇല്ലത്തെത്തി സമാപിക്കും. സൈക്കിൾ ക്ലബിലുള്ള സഞ്ചാരികൾ കൂടാതെ പുറമേയുള്ളവർക്കും പങ്കെടുക്കാം. വിവരങ്ങൾക്ക് 8138990438 എന്ന നമ്പറിൽ ബന്ധപ്പെടുക.