കുമരകം : കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന തല വിദ്യാഭ്യാസ കലാജാഥ നാളെ കുമരകത്തെത്തും. കലാജാഥയുടെ പ്രചരണാർത്ഥം കുമരകം ചന്തക്കവലയിൽ അക്ഷരദീപം തെളിയിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി ജോജി കുട്ടുമ്മേൽ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം പി.ഐ എബ്രഹാം, പുരോഗമന കലാ സാഹിത്യസംഘം ജില്ലാ ട്രഷറർ വി.ജി ശിവദാസ്, പരിഷത്ത് ഭാരവാഹികളായ എസ്.ഡി പ്രേംജി, മഹേഷ് ബാബു, അഡ്വ.പി.എൻ ശ്രീദേവി, റ്റി.യു.സുരേന്ദ്രൻ, മധു.ഡി, കെ.ജി.ബിനു എന്നിവർ സംസാരിച്ചു.