കോട്ടയം: എസ്.എൻ.ഡി.പി യോഗം 47ാം നമ്പർ പെരുമ്പായിക്കാട് ശാഖയിലെ ആർ.ശങ്കർ കുടുംബയൂണിറ്റ് വാർഷികം ഇന്ന് രാവിലെ 9ന് എം.ആർ രാജു കദളിക്കാലായുടെ വസതിയിൽ നടക്കും. കായിക മത്സരങ്ങൾ രാജു കദളിക്കാലാ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ന് അനിത കെ ഗോപാൽ ബോധവത്ക്കരണ ക്ലാസ് നയിക്കും. 2ന് വാർഷിക സമ്മേളനം ശാഖാ പ്രസിഡന്റ് ജയൻ പള്ളിപ്പുറത്തിന്റെ ആദ്യക്ഷതയിൽ യൂത്ത്മൂവ്‌മെന്റ് കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് സജീഷ് മണലേൽ ഉദ്ഘാടനം ചെയ്യും . ഷാജി കൊച്ചുപറമ്പിൽ കണക്കും റിപ്പോർട്ടും അവതരിപ്പിക്കും.. ബിന്ദു ശിവൻ, സച്ചിൻ രാജ്, അനീഷ് കുമാർ , ബിനോയി റ്റി.റ്റി , സജി റ്റി.ബി, അനിൽകുമാർ , മിനി ആനന്ദ്, സന്തോഷ് തമ്പി , ശരണ്യ ബിനു,എന്നിവർ ആശംസകൾ അർപ്പിക്കും സുധാകരൻ പാലമൂട്ടിൽ സ്വാഗതവും മഹിജാ സുഗതൻ നന്ദിയും പറയും