വൈക്കം: ഇന്റർനെറ്റും മാനസികാരോഗ്യവും എന്ന വിഷയത്തിൽ ആശ്രമം സ്‌കൂളിൽ വൈക്കം ടൗൺ റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ സെമിനാർ നടത്തി. നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ് ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി ആശുപത്രിയിലെ സൈക്കോളജിസ്റ്റ് ഡോ.സന്ദീപ് ക്ലാസ് നയിച്ചു. റോട്ടറി ഫാസ്റ്റ് അസി. ഗവർണർ ജീവൻ ശിവറാം അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് ഇന്റർനെറ്റും മാനസികാരോഗ്യവും എന്ന പുസ്തകത്തിന്റെ വിതരണവും നടത്തി. സെക്രട്ടറി കെ.എസ് വിനോദ്, ക്യാപ്റ്റൻ വിനോദ്കുമാർ, എൻ.ഹരികൃഷ്ണൻ, സിറിൾ.ജെ.മഠത്തിൽ, ഡോ.ബിന്ദു ഭാസ്‌ക്കർ, ഡോ.ടിസ പാലക്കൽ, പ്രഥമാദ്ധ്യാപകൻ പി.ടി ജിനീഷ്, അമ്പിളി പ്രതാപ് എന്നിവർ പ്രസംഗിച്ചു.