
കഥാപ്രസംഗങ്ങൾ കുട്ടികൾക്ക്
കുളത്തൂർ ജി. വിജയമ്മ
ജനകീയ കലാരൂപമായ കഥാപ്രസംഗം കുട്ടികൾക്ക് വേദികളിൽ അവതരിപ്പിക്കത്തക്കരീതിയിൽ തയ്യാറാക്കിയ പുസ്തകം
പ്രസാധകർ
മൈത്രി ബുക്സ്
ഡ്രാമാനുജം ഡോക്യുമെന്ററി തിരക്കഥ
മഹേഷ് പഞ്ചു
പ്രമുഖ നാടക സംവിധായകനും നാടാകാദ്ധ്യാപകനുമായി അരനൂറ്റാണ്ടിലധികം അരങ്ങത്തു നിറഞ്ഞുനിന്ന പ്രൊഫസർ രാമാനുജത്തിന്റെ ജീവിതത്തെയും ഇന്ത്യൻ നാടകവേദിക്ക് അദ്ദേഹം നൽകിയ സംഭാവനകളെയും ഭാവിതലമുറയ്ക്ക് വേണ്ടി അടയാളപ്പെടുത്തുകയാണ് ഡ്രാമാനുജം എന്ന ഡോക്യുമെന്ററി.
പ്രസാധകർ
പരിധി പബ്ലിക്കേഷൻസ്
സുദർശനം
സുദർശൻ കാർത്തികപ്പറമ്പിൽ
അചഞ്ചലമായ ഈശ്വരവിശ്വാസം, പ്രപഞ്ചവസ്തുക്കളോടുള്ള അകളങ്കമായ പ്രേമം, ഭാരതസംസ്കാരാദരം, മാനവികതാബോധം, ജീവിതകല്ലോലിനിയിലെ പ്രക്ഷുബ്ധം വിഷയമാക്കുന്ന ദുഷ്ട ശക്തികളോടുള്ള പ്രതിഷേധം ഇവയൊക്കെ പ്രകടമാകുന്ന അറുപത്തിരണ്ടു കവിതകളുടെ സമാഹാരം.
പ്രസാധകർ
സുജിലി പബ്ലിക്കേഷൻസ്