
അശ്വതി: വിവാഹ തടസങ്ങൾ മാറും. തൊഴിൽ മേഖലകളിൽ ആനുകൂല്യങ്ങൾ വർദ്ധിക്കും. പൊതുജനങ്ങളുടെ അംഗീകാരവും ആദരവും ലഭിക്കും. മറ്റുള്ളവരുടെ കാര്യത്തിലെ ഇടപെടലുകൾ ഒഴിവാക്കണം. ധനപരമായി നേട്ടം വർദ്ധിക്കും. ഭാഗ്യദിനം തിങ്കൾ.
ഭരണി: കലാമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. കുടുംബത്തിലെ മുതിർന്നവർ മൂലം കാര്യതടസങ്ങൾ ഉണ്ടാകാനിടയുണ്ട്. തൊഴിൽമേഖലയിൽ അനുകൂലമായ മാറ്റം. ശത്രുക്കളെ കരുതിയിരിക്കണം. ഭാഗ്യദിനം വെള്ളി.
കാർത്തിക:വിദ്യാഭ്യാസ പ്രവേശനത്തിനുള്ള തടസങ്ങൾ മാറും. സർക്കാർ ആനുകൂല്യങ്ങൾ നഷ്ടപ്പെടാനിടയുണ്ട്. യാത്രകൾ ആവശ്യമായിവരും. സാമ്പത്തിക പ്രതിസന്ധിക്ക് സാദ്ധ്യത കൂടുതൽ. വീടുനിർമ്മാണ ചെലവുകൾ വർദ്ധിക്കും. ഭാഗ്യദിനം ഞായർ.
രോഹിണി: ദൂരദേശവാസം ആവശ്യമായിവരും. ഉറക്കക്കുറവ് അനുഭവപ്പെടും. സ്വത്ത് സംബന്ധായ വിഷയങ്ങൾ തർക്കത്തിൽ കലാശിക്കും. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി ധനം ലഭിക്കും. ഭാഗ്യദിനം വെള്ളി.
മകയിരം: വിവാഹകാര്യത്തിന് കുടുംബംഗങ്ങളുടെ സഹകരണമുണ്ടാകും. പുതിയ തൊഴിൽ മേഖലയിൽ പ്രവർത്തിക്കാൻ അവസരം. ദൂരദേശത്തേക്ക് സ്ഥലംമാറ്റത്തിന് സാദ്ധ്യത. കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും നേട്ടം. ഭാഗ്യദിനം ചൊവ്വ.
തിരുവാതിര: വിദ്യാർത്ഥികൾക്ക് അംഗീകാരങ്ങൾ ലഭിക്കും. പഴയകാല സുഹൃത്തുക്കളെ കാണാനവസരമുണ്ടാകും. പുതിയ തൊഴിൽമേഖലയിൽ സാദ്ധ്യത കുറയും. വിദേശയാത്രകൾ അനുകൂലമാകും. അപ്രതീക്ഷിത തടസങ്ങൾ നേരിടേണ്ടി വരാം. ഭാഗ്യദിനം വ്യാഴം.
പുണർതം: വിദ്യാർത്ഥികൾക്ക് അംഗീകാരവും ആനുകൂല്യങ്ങളും ലഭിക്കും. പൊതുജനങ്ങളുടെ സഹായ സഹകരണങ്ങൾ ലഭിക്കും. അപ്രതീക്ഷിത ചെലവുകൾക്ക് സാദ്ധ്യത. സാമ്പത്തിക നേട്ടത്തിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യും. ഭാഗ്യദിനം തിങ്കൾ.
പൂയം: ദൂരയാത്രകൾ ആവശ്യമായി വരും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. കുടുംബത്തിൽ ഐക്യവും സന്തോഷവും വർദ്ധിക്കും. വാക്കുതർക്കങ്ങൾ ഒഴിവാക്കണം. മേലധികാരികളിൽ നിന്നു ഗുണകരമായ തീരുമാനമുണ്ടാകും. ഭാഗ്യദിനം ഞായർ.
ആയില്യം: പുതിയ ജോലിയിൽ പ്രവേശിക്കും. പരിശ്രമത്തിന് അനുസൃതമായ ഫലം ലഭിക്കും. പരീക്ഷകളിൽ വിജയശതമാനം വർദ്ധിക്കും. ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായ കാലഘട്ടം. ബിസിനസുകളിൽ ലാഭം വർദ്ധിക്കും. ഭാഗ്യദിനം ഞായർ.
മകം: കൂടുതൽ അദ്ധ്വാനമുള്ള ജോലികൾ ചെയ്യേണ്ടതായി വരും. വിദേശപഠനം സാദ്ധ്യമാകും. ചെലവുകൾ വർദ്ധിക്കും. ബിസിനസ് തുടങ്ങാൻ അനുകൂല സാഹചര്യം. സുഹൃത്തുക്കളിൽ നിന്ന് സഹായ സഹകരണങ്ങളുണ്ടാകും. ഭാഗ്യദിനം ശനി.
പൂരം: അപ്രതീക്ഷിതമായ സ്ഥാനചലനങ്ങൾക്ക് സാദ്ധ്യത. വിദ്യാർത്ഥികൾക്ക് അനുകൂല കാലഘട്ടം. വേണ്ടപ്പെട്ടവരിൽ നിന്നു എതിരഭിപ്രായങ്ങൾ കേൾക്കാനിടവരും. പരീക്ഷകളിലും ഇന്റർവ്യുകളിലും വിജയിക്കും. മനസിന് സ്വസ്ഥത ലഭിക്കും. ഭാഗ്യദിനം ബുധൻ.
ഉത്രം: മാനസിക അസ്വസ്ഥത വർദ്ധിക്കും. ആരോഗ്യസംബന്ധമായ കാര്യങ്ങളിൽ ബുദ്ധിമുട്ടുകളുണ്ടാകും. അപ്രതീക്ഷിത ധനനേട്ടമുണ്ടാകും. ഗുരുതുല്യരായ ആൾക്കാരുടെ സഹായങ്ങൾ ലഭിച്ചേക്കാം. സന്താനയോഗം കാണുന്നു. ഭാഗ്യദിനം തിങ്കൾ.
അത്തം: ആഗ്രഹസാഫല്യമുണ്ടാകും. അദ്ധ്വാനത്തിന് അനുസരിച്ചുള്ള നേട്ടമുണ്ടാകും. കുടുംബാംഗങ്ങൾക്ക് ഐശ്വര്യവും വിജയവുമുണ്ടാകും. ബിസിനസുകളിൽ അഭിപ്രായ ഭിന്നതയ്ക്ക് സാദ്ധ്യത. കാർഷിക മേഖലയിൽ അഭിവൃദ്ധിയുണ്ടാകും. ഭാഗ്യദിനം ഞായർ.
ചിത്തിര: പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നവർക്ക് കാര്യതടസത്തിന് സാദ്ധ്യത. ശത്രുക്കളുടെ ഉപദ്രവങ്ങൾ ശ്രദ്ധിക്കണം. ചതികളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം. ദൂരയാത്രകൾ ആവശ്യമായി വരും. കലാകാരന്മാർക്ക് അനുകൂല സമയം. ഭാഗ്യദിനം തിങ്കൾ.
ചോതി: ദൂരയാത്രകളിലൂടെ ഉദ്ദേശിച്ച ഫലം ലഭിക്കും. ആരോഗ്യകാര്യത്തിൽ ശ്രദ്ധവേണം. രാഷ്ട്രീയ പൊതുമേഖലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടവും അംഗീകാരവും ലഭിക്കും. ഭാഗ്യദിനം ബുധൻ.
വിശാഖം: അദ്ധ്വാനത്തിന് അനുസരിച്ച് പ്രതിഫലം ലഭിക്കും. തൊഴിൽമേഖലകളിൽ ലാഭം വർദ്ധിക്കും. ഭാര്യാകുടുംബക്കാരുമായി അഭിപ്രായ ഭിന്നതയ്ക്ക് സാദ്ധ്യത. സർക്കാർ സംബന്ധമായ ആനുകൂല്യങ്ങൾ ലഭിക്കും. ഭാഗ്യദിനം വ്യാഴം.
അനിഴം:തൊഴിൽമേഖലകളിൽ ലാഭവും നേട്ടവുമുണ്ടാകും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. വിദേശത്ത് തൊഴിലിന് അവസരമുണ്ടാകും. തർക്കവിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. സഹോദരങ്ങളുടെ സഹകരണം കുറയും. ഭാഗ്യദിനം ഞായർ.
തൃക്കേട്ട: സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകൾ നീങ്ങും. ബന്ധുജനങ്ങളുടെ സഹായ സഹകരണങ്ങൾ ലഭിക്കും. വീടുപണിക്കുള്ള തടസങ്ങൾ നീങ്ങും. ജോലിമാറ്റം ആവശ്യമാണെങ്കിൽ ഇപ്പോൾ ശ്രമിക്കാവുന്നതാണ്. ഭാഗ്യദിനം വെള്ളി.
മൂലം: തൊഴിലിൽ ലാഭശതമാനം വർദ്ധിക്കും. വിദേശയാത്രകൾക്ക് സാഹചര്യമൊരുങ്ങും. പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധവേണം. കുടുംബബന്ധങ്ങൾ സന്തോഷപ്രദമാകും. കുടുംബസ്വത്തിന്റെ വിഹിതം ലഭിക്കും. ഭാഗ്യദിനം തിങ്കൾ.
പൂരാടം: മുടങ്ങിക്കിടന്ന പല പദ്ധതികളും ശരിയാകും. ബിസിനസിൽ ലാഭശതമാനം വർദ്ധിക്കും. വിവാഹലോചനകൾ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ തീരുമാനമാകും. യാത്രകൾ ഗുണകരമാകും. തർക്കങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം. ഭാഗ്യദിനം ഞായർ.
ഉത്രാടം: ദൂരദേശത്തു നിന്ന് വിവാഹലോചനകൾ വരും. തൊഴിൽ മേഖലയിൽ അംഗീകാരവും നേട്ടവുമുണ്ടാകും. പണം നഷ്ടപ്പെട്ടു പോകാതെ ശ്രദ്ധിക്കണം. സർക്കാർ കാര്യങ്ങളിൽ തടസം നേരിടാം. വിദ്യാർത്ഥികൾ പരീക്ഷകളിലും ഇന്റർവ്യുകളിലും വിജയിക്കും. ഭാഗ്യദിനം വെള്ളി.
തിരുവോണം: തൊഴിൽമേഖലയിൽ കഠിനാദ്ധ്വാനം വർദ്ധിക്കും. മാനസികസമ്മർദ്ദം കൂടും. ദൂരദേശവാസം ആവശ്യമായിവരും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. പരീക്ഷകളിൽ വിജയം. ബിസിനസുകളിൽ ലാഭം വർദ്ധിക്കും. ഭാഗ്യദിനം ബുധൻ.
അവിട്ടം: പുതിയ സുഹൃത്തുക്കളെ ലഭിക്കും. ശത്രുക്കളുടെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കണം. സോഷ്യൽ മീഡിയകൾ വഴി സ്വകാര്യവിവരങ്ങൾ കൈമാറുന്നത് ഒഴിവാക്കണം. ജീവിതപങ്കാളിയുമായുള്ള അകൽച്ച നീങ്ങും. ഭാഗ്യദിനം വ്യാഴം.
ചതയം: മാനസിക സംതൃപ്തിയുണ്ടാകും. തർക്കവിഷയങ്ങളിൽ നിന്ന് മാറി നിൽക്കണം. സ്വത്ത് ഭാഗം വച്ച് ലഭിക്കും. ദൂരദേശത്തു നിന്നു സന്തോഷമുള്ള വാർത്തകൾ കേൾക്കും. വിവാഹ തടസങ്ങൾ മാറി വരും. ഭാഗ്യദിനം ഞായർ.
പൂരൂരുട്ടാതി: വിദേശയാത്രകളുമായി ബന്ധപ്പെട്ട ചതികളിൽപ്പെടാതെ ശ്രദ്ധിക്കണം. ഉദരസംബന്ധമായ രോഗങ്ങൾക്ക് സാദ്ധ്യത. കുടുംബപരമായ സ്വത്തുവകകൾ ലഭിക്കാനുള്ള സാഹചര്യം അനുകൂലമാണ്. പുതിയ ചുമതലകൾ ഏറ്റെടുക്കും. ഭാഗ്യദിനം വ്യാഴം.
ഉത്രട്ടാതി: തർക്ക വിഷയങ്ങൾ പറഞ്ഞു തീർക്കും. കുടുംബത്തിൽ മുതിർന്നവരുടെ എതിർപ്പുകളുണ്ടാകും. വിദേശയാത്ര സഫലമാകും. തൊഴിലിൽ കഠിനാദ്ധ്വാനം വേണ്ടിവരും. ഉപരിപഠന സ്കോളർഷിപ്പുകൾ ലഭിക്കും. ഭാഗ്യദിനം വെള്ളി.
രേവതി: പഠനകാര്യങ്ങളിലെ ബുദ്ധിമുട്ടുകൾ നീങ്ങും. യാത്രവേളകളിൽ തടസങ്ങൾക്ക് സാദ്ധ്യത. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട അധികസമയം ജോലി ചെയ്യേണ്ടിവരും.ഭാഗ്യദിനം വെള്ളി.