ananya

രണ്ടു​വ​ർ​ഷ​ത്തി​നു​ ​ശേ​ഷം​ ​സ്വ​ർ​ഗം​ ​സി​നി​മ​യു​മാ​യി​ ​ന​വം​ബ​ർ​ 8​ന് ​അ​ന​ന്യ​ ​തി​യേ​റ്റ​റി​ൽ​ .​ ​ഒ.​ടി.​ടി​ ​റി​ലീ​സാ​യി​ ​എ​ത്തി​യ​ ​അ​പ്പ​ൻ​ ​സി​നി​മ​യി​ലെ​ ​പ​ക​ർ​ന്നാ​ട്ട​മാണ് ​ഒ​ടു​വി​ൽ​ ​പ്രേ​ക്ഷ​ക​ർ​ ​അ​ന​ന്യ​യിൽനിന്ന്​ ​ക​ണ്ട​ത്.​ ​അ​തി​ന് ​മു​ൻ​പ് ​ക​ണ്ട​തും​ ​ഒ.​ടി.​ടി​ ​റി​ലീ​സാ​യ​ ​ഭ്ര​മം​ ​സി​നി​മ​യിൽ .​ ​മ​ല​യാ​ള​ത്തി​ലെ​യും​ ​ത​മി​ഴി​ലെ​യും​ ​പു​തി​യ​ ​വി​ശേ​ഷ​ങ്ങ​ൾ​ ​അ​ന​ന്യ​ ​പ​ങ്കു​വ​യ്ക്കു​ന്നു.


സ്വ​ർ​ഗം​ ​സി​നി​മ​യി​ലെ​ ​ക​ഥാ​പാ​ത്രം​ ?
ഏ​റെ​ ​പ്ര​ത്യേ​ക​ത​ ​നി​റ​ഞ്ഞ​ ​ക​ഥാ​പാ​ത്ര​മ​ല്ല.​ ​നാ​ട്ടി​ൻ​പു​റ​ത്തെ​ ​ര​ണ്ടു​ ​സാ​ധാ​ര​ണ​ ​കു​ടും​ബ​ത്തി​ന്റെ​ ​ക​ഥ​യാ​ണ് ​പ​റ​യു​ന്ന​ത്.​ ​ര​ണ്ടു​ ​സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് ​ര​ണ്ടു​ ​കു​ടും​ബ​ത്തി​ലും​ .​അ​വ​രു​ടെ​ ​സ്വ​ഭാ​വ​ത്തി​ലു​മു​ണ്ട് ​വ്യ​ത്യ​സ്ത​ത.​ ​എ​ന്നാ​ൽ​ ​ഇ​ത്ത​രം​ ​ക​ഥാ​പാ​ത്രം​ ​ഇ​തി​നു​ ​മു​ൻ​പ് ​ഞാ​ൻ​ ​ചെ​യ്ത​താ​യി​ ​അ​റി​യി​ല്ല.​ ​മു​ഴു​നീ​ള​ ​ക​ഥാ​പാ​ത്രം.​ ​ക​ഥ​യി​ൽ​ ​പ്രാ​ധാ​ന്യ​വു​മു​ണ്ട്.​ ​അ​ജു​ ​വ​ർ​ഗീ​സി​ന്റെ​ ​നാ​യി​ക​ ​വേ​ഷ​മാ​ണ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​അ​ജു​ ​ചേ​ട്ട​നൊ​പ്പം​ ​ഉ​റു​മ്പു​ക​ൾ​ ​ഉ​റ​ങ്ങാ​റി​ല്ല​ ​സി​നി​മ​യി​ൽ​ ​നാ​യി​ക​ ​പോ​ല​ത്തെ​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​മു​ൻ​പും​ ​ഞ​ങ്ങ​ൾ​ ​ഒ​രു​മി​ച്ചി​ട്ടു​ണ്ട്.​ ​അ​തി​ന്റെ​ ​കെ​മ​സ്ട്രി​യും​ ​വൈ​ബും​ ​അ​ഭി​ന​യി​ക്കു​മ്പോ​ൾ​ ​അ​നു​ഭ​വ​പ്പെ​ട്ടു.​ ​മ​ഞ്ജു​ ​പിള്ളയോടൊപ്പം ​ആ​ദ്യ​മാ​ണ്.​ ​ജോ​ണി​ ​ആന്റണി​ ​അ​ഭി​നേ​താ​വാ​യ​ ​ശേ​ഷം​ ​ഒ​പ്പം​ ​അ​ഭി​ന​യി​ക്കു​ന്ന​ത് ​ആ​ദ്യ​മാ​ണ്.​ ​ജോ​ണി​ചേ​ട്ട​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​അ​തി​ന്റെ​ ​സ​ന്തോ​ഷ​വും​ ​പേ​ടി​യും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ന​ല്ല​ ​ഒ​രു​ ​സ​ന്ദേ​ശം​ ​ത​രു​ന്ന​ ​കു​ടും​ബ​ചി​ത്ര​മാ​ണ് ​സ്വ​ർ​ഗം.


സി​നി​മ​യി​ൽ​ ​അ​ധി​കം​ ​കാ​ണു​ന്നി​ല്ല ?
വ​രു​ന്ന​ ​സി​നി​മ​യി​ലെ​ല്ലാം​ ​അ​ഭി​ന​യി​ക്കാ​ൻ​ ​സാ​ധി​ച്ചെ​ന്ന് ​വ​രി​ല്ല.​ ​അ​തി​ൽ​ ​ന​ല്ല​ ​തി​ര​ക്ക​ഥ​യും​ ​ക​ഥാ​പാ​ത്ര​വും​ ​മ​റ്റ് ​സാ​ങ്കേ​തി​ക​മാ​യ​ ​കാ​ര്യ​ങ്ങ​ളും​ ​ഒ​ത്തു​വ​രു​ക​യും​ ​മ​ന​സ് ​കൊ​ണ്ട് ​ഇ​ഷ്ടം​ ​തോ​ന്നു​ക​യും​ ​വേ​ണം.​ ​എ​ന്റെ​ ​അ​ടു​ത്തേ​ക്ക് ​വ​രു​ന്ന​തി​ൽ​ ​ന​ല്ല​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​ചെ​യ്യാ​ൻ​ ​ശ്ര​മി​ക്കു​ന്നു​ണ്ട്.


ഇ​പ്പോ​ഴ​ത്തെ​ ​സി​നി​മ​യെ​ ​പ്രേ​ക്ഷ​ക​ ​എ​ന്ന​ ​നി​ല​യി​ൽ​ ​എ​ങ്ങ​നെ​ ​വി​ല​യി​രു​ത്തു​ന്നു ?
തൊ​ണ്ണൂ​റു​ക​ളെ​ ​ഓ​ർ​മ്മി​പ്പി​ക്കു​ന്ന​താ​ണ് ​ഇ​പ്പോ​ൾ​ ​ഇ​റ​ങ്ങു​ന്ന​ ​മ​ല​യാ​ള​ ​സി​നി​മ​ക​ൾ.​ ​പ​രീ​ക്ഷ​ണ​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​ ​തി​ര​ക്ക​ഥ​ക​ൾ​ ​ഉ​ണ്ടാ​കു​ന്നു.​ ​അ​തു​ ​മ​ല​യാ​ളി​ക​ളെ​ ​മാ​ത്ര​മ​ല്ല​ ​അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​ത്. ​ലോ​ക​ ​സി​നി​മ​ ​ത​ന്നെ​ ​മ​ല​യാ​ള​ത്തി​ലേ​ക്ക് ​ഉ​റ്റു​നോ​ക്കു​ന്ന​താ​യാ​ണ് ​എ​നി​ക്ക് ​തോ​ന്നു​ന്ന​ത്.​ ​പാ​ൻ​ ​ഇ​ന്ത്യ​നു​ ​മു​ക​ളി​ലേ​ക്ക് ​പോ​കു​ന്ന​താ​യി​ ​പ​റ​യാം.​ ​അ​തു​കൊ​ണ്ട് ​ഒ​രു​ ​പ്രേ​ക്ഷ​ക​ ​എ​ന്ന​ ​നി​ല​യി​ൽ​ ​അ​ഭി​മാ​ന​മു​ണ്ട്.​ ​ന​മ്മു​ടെ​ ​ഭാ​ഷ​യി​ൽ​ ​ന​ല്ല​ ​സി​നി​മ​ക​ളും​ ​ന​ല്ല​ ​ചി​ന്ത​യും​ ​ആ​ശ​യ​ങ്ങ​ളും​ ​നൂ​ത​ന​ ​ക​ലാ​സൃ​ഷ്ടി​ക​ൾ​ ​രൂ​പ​പ്പെ​ടു​ന്നു.​ ​അ​തി​ൽ​ ​ഒ​ത്തി​രി​ ​സ​ന്തോ​ഷ​മു​ണ്ട്.​ ​സി​നി​മ​യു​ടെ​ ​ഭാ​ഗ​മാ​കാ​ൻ​ ​ക​ഴി​യു​ന്ന​ത് ​വ​ലി​യ​ ​കാ​ര്യ​മാ​യി​ ​ക​രു​തു​ന്നു.


അ​ന്യ​ഭാ​ഷ​യി​ലെ​ ​വി​ശേ​ഷ​ങ്ങ​ൾ ?
ത​മി​ഴി​ൽ​ ​തി​രു​മാ​ണി​ക്യം,​ ​ഡീ​സ​ൽ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്നു​ .​ ​സ​മു​ദ്ര​ക്കനി,​ ​ഭാ​ര​തി​രാ​ജ​ ​എ​ന്നി​വ​രോ​ടൊ​പ്പം​ ​അ​ഭി​ന​യി​ച്ച​ ​തി​രു​മാ​ണി​ക്യം​ ​ഡി​സം​ബ​റി​ൽ​ ​റി​ലീ​സ് ​ചെ​യ്യും.​ ഹരീഷ് കല്യാൺ നായകനായ ​ഡീ​സ​ൽ​ ​വ​ലി​യ​ ​സി​നി​മ​യാ​ണ്.​ ​അ​തും​ ​വൈ​കാ​തെ​ ​റി​ലീ​സ് ​ചെ​യ്യും.​ ​പു​തി​യ​ ​സി​നി​മ​യു​ടെ​ ​തി​ര​ക്ക​ഥ​ ​വാ​യി​ക്കു​ന്നു​ .​ ​ഒ​ന്നും​ ​തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.