തിരുവനന്തപുരം: നാഷണൽ കോളേജിലെ ഇൻസൈറ്റോ നാഷണൽ എന്ന വിദ്യാർത്ഥി സമ്പർക്ക തുടർ പഠനപദ്ധതിയുടെ ഭാഗമായി നടന്ന കേരളപ്പിറവി ദിനാഘോഷം ഹിന്ദുസ്ഥാനി സംഗീതജ്ഞനും സംഗീത സംവിധായകനുമായ പണ്ഡിറ്റ് രമേശ് നാരായൺ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.എ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കേരളത്തിന്റെ തനിമയും പാരമ്പര്യവും സംസ്കാരവും കലയും വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടി.