
മലയാളത്തിന്റെ മണവും രുചിയും കനിവും നിറവും മലയാള കവിതയിൽ ഇക്കാലത്തും നിലനിൽക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന കാവ്യസമാഹാരമാണ് ബോധിവൃക്ഷച്ചുവട്ടിൽ.
പ്രസാധകർ:
സൈന്ധവ ബുക്സ്
ഏലിയൻസ്: അവകാശികൾ വരുന്നു
എൻ.സി നായർ
ഏലിയൻസിന്റെ ചക്രവർത്തിയായ ഹാമിൽട്ടൺ വർഷങ്ങളായി അന്വേഷിച്ചുകൊണ്ടിരുന്ന ഒരു സങ്കീർണ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുന്നതോടെ അത്ഭുതങ്ങളുടെ നിലവറകൾ തുറക്കുകയാണ്. അസാധാരണവും സ്തോഭജനകവുമായ അന്വേഷണാത്മക രചനാ ശൈലി.
പ്രസാധകർ:
പ്രഭാത് ബുക്ക് ഹൗസ്
അവളുടെ ആത്മദുഃഖങ്ങൾ
വട്ടപ്പാറ രവി
കഥാകൃത്തിന്റെ സാമൂഹിക നിരീക്ഷണത്തിന്റെ അടയാളപ്പെടുത്തലാണ് ഈ കൃതി. കഥയെ കഥയാക്കി നിലനിറുത്തുക എന്ന വെല്ലുവിളിയെ സർഗാത്മകതയുടെ കരുത്താൽ നേരിടുന്നതിന്റെ ഉത്തമ മാതൃക. ജീവിതത്തിലെ നിഗൂഢതകളും അഭിരതികളും സ്വപ്നങ്ങളും പ്രതീക്ഷകളും ഉത്കണ്ഠകളും ഇഴചേരുന്ന രചന.
പ്രസാധകർ:
പ്രഭാത് ബുക്ക് ഹൗസ്
അഗ്നിസൂര്യൻ
സുകു മരുതത്തൂർ
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സംഭവബഹുലമായ ജീവിതകഥ മായം ചേർക്കാതെ കവിതയിലൂടെ അവതരിപ്പിച്ചിരിക്കുന്നു. കാവ്യമെന്ന യാഥാർത്ഥ്യം മറന്ന് ജീവിതകഥ വായിച്ചു പോകുന്ന ലാഘവത്തോടെ ഓരോ അദ്ധ്യായവും മനസിൽ തങ്ങി നിൽക്കും.
പ്രസാധകർ:
വ്യാസ ബുക്ക്സ്