
ദുബായ്: യു.എ.ഇയിൽ വിസാ നിയമലംഘനം നടത്തുന്നവർക്കായി പ്രഖ്യാപിച്ച പൊതുമാപ്പ് ഡിസംബർ 31 വരെ നീട്ടി. സെപ്തംബർ ഒന്നിന് ആരംഭിച്ച പൊതുമാപ്പിന്റെ കാലാവധി ഇന്നലെ അവസാനിക്കേണ്ടിയിരുന്നതാണ്. രാജ്യത്തെ അനധികൃത താമസക്കാർക്ക് ശിക്ഷയിൽ നിന്ന് ഒഴിവായി രാജ്യം വിടാനോ, രേഖകൾ ഹാജരാക്കി നിയമാനുസൃതമായി രാജ്യത്ത് തുടരാനോ പൊതുമാപ്പിലൂടെ അവസരം നൽകുന്നു. ആയിരക്കണക്കിന് പേരാണ് പൊതുമാപ്പ് കേന്ദ്രങ്ങളിലെത്തി അവസരം പ്രയോജനപ്പെടുത്തിയത്. എക്സിറ്റ് പെർമിറ്റ് ലഭിച്ചവർ 14 ദിവസത്തിനകം രാജ്യംവിടണം. യു.എ.ഇയുടെ 53 -ാമത് ദേശീയദിനത്തോട് അനുബന്ധിച്ചാണ് പൊതുമാപ്പ് നീട്ടാൻ തീരുമാനിച്ചത്.