
മാഡ്രിഡ്: തെക്കുകിഴക്കൻ സ്‌പെയിനിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 158 ആയി. മരിച്ചവരിൽ 155 പേരും വാലൻസിയ പ്രവിശ്യയിലുള്ളവരാണ്. സമീപത്തെ കാസ്റ്റില്ല - ലാ മാഞ്ച മേഖലയിൽ രണ്ട് പേരും ആൻഡലൂഷ്യയിൽ ഒരു ബ്രിട്ടീഷുകാരനും മരിച്ചു. ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയും കാറ്റുമാണ് പ്രളയത്തിലേക്ക് നയിച്ചത്. മേഖലയിൽ വരും ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.