holiday

ന്യൂഡൽഹി: അടുത്ത രണ്ട് ദിവസങ്ങളിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ബാങ്കുകൾ അടഞ്ഞുകിടക്കും. ദീപാവലി ആഷോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസവും ഇന്നും ചില സംസ്ഥാനങ്ങളിലെ ബാങ്കുകൾക്ക് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ത്രിപുര, കർണാടക, ഉത്തരാഖണ്ഡ്, ജമ്മുകാശ്മീർ, മഹാരാഷ്ട്ര, മേഘാലയ, സിക്കിം, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകൾക്ക് ഇന്ന് അവധിയാണ്. ദീപാവലി ആഘോഷങ്ങളും കന്നഡ രാജ്യോത്സവ എന്നിവ കണക്കിലെടുത്താണിത്.

ഗുജറാത്ത്, മഹാരാഷ്ട്ര,കർണാടക,രാജസ്ഥാൻ,സിക്കിം, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, എന്നീ സംസ്ഥാനങ്ങളിൽ ദീപാവലി,ലക്ഷ്മി പൂജ, ഗോവർദ്ധൻ പൂജ എന്നീ ആഘോഷങ്ങളുടെ ഭാഗമായി നവംബർ 2 (ശനി)​ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ മൂന്ന് ഞായറാഴ്ചയായിതിനാൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെ ബാങ്കുകൾക്കും പൊതു അവധിയായിരിക്കും. രാജ്യത്ത് വിവിധയിടങ്ങളിലായി ഒക്ടോബർ 29 മുതൽ ആരംഭിച്ച ദീപാവലി ആഘോഷങ്ങൾ നവംബർ മൂന്നോടുകൂടി സമാപിക്കും. അതേസമയം,​ കേരളത്തിൽ ദീപാവലി ദിവസമായ ഇന്നലെ മാത്രമായിരുന്നു ബാങ്കുകൾക്ക് പൊതുഅവധിയുണ്ടായിരുന്നത്. ദീപാവലിയുമായി ബന്ധപ്പെട്ട മറ്റുളള അവധികളൊന്നും കേരളത്തിലെ ബാങ്കുകൾക്ക് ബാധകമല്ല.

ഈ വർഷത്തെ ദീപാവലി പ്രമാണിച്ച് ഇക്വിറ്റി സെഗ്‌മെന്റ്, ഇക്വിറ്റി ഡെറിവേറ്റീവ് സെഗ്‌മെന്റ്. എസ്എൽബി സെഗ്‌മെന്റ് എന്നിവയെ ബാധിക്കുന്ന ബോംബയ് സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ),നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) എന്നിവയിലെ വ്യാപാരപ്രവർത്തനങ്ങൾ ഇന്ന് താൽക്കാലികമായി നിർത്തിവയ്ക്കും. കറൻസി ഡെറിവേറ്റീവ് വിഭാഗത്തിലെ വ്യാപാരവും താൽക്കാലികമായി നിർത്തിവയ്ക്കും.