a

തിരുവനന്തപുരം: എൻ.ജി.ഒ യൂണിയനും കെ.ജി.ഒ.എയും സംയുക്തമായി ചരക്കുസേവന നികുതിവകുപ്പ് കമ്മിഷണറേറ്റിനു മുന്നിൽ പ്രകടനം നടത്തി. നികുതി വകുപ്പിൽ സ്ഥാനക്കയറ്റം ഉടൻ നടപ്പിലാക്കുക,പൊതു സ്ഥലം മാറ്റത്തിന് മാനദണ്ഡം രൂപീകരിക്കുക, ടൈപ്പിസ്റ്റ്മാരുടെ പ്രമോഷൻ തടസം നീക്കുക,വകുപ്പിനെ ശാക്തീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. യൂണിയൻ ജനറൽ സെക്രട്ടറി എം.എ.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സിജി സോമരാജൻ, യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗംങ്ങളായ എസ്.സജീവ്കുമാർ,എം.രഞ്ജിനി,കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടേറിയറ്റംഗം എ.മൻസൂർ,എം.സുരേഷ്ബാബു,ഷിനുറോബർട്ട്, ​ജി.ഉല്ലാസ് കുമാർ,കെ.ആർ.സുഭാഷ്,ജെ.ശ്രീമോൻ,വി.ബൈജുകുമാർ,​ ഇ.നിസാമുദ്ദീൻ,ടി.അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.