astrology

നവംബർ മാസത്തിൽ രണ്ട് ഗ്രഹങ്ങളാണ് പൊതുവെ മാറുക, സൂര്യനും ശുക്രനും സൂര്യൻ നവംബർ 16ാം തീയതി തുലാം രാശിയിൽ നിന്ന് വൃശ്ചികം രാശിയിലേക്ക് മാറുന്നു (വൃശ്ചികം 1). ശുക്രൻ നവംബർ 7ന് (തുലാം 22) വൃശ്ചികം രാശിയിൽ നിന്ന് ധനു രാശിയിലേക്ക് മാറും.

അശ്വതി, ഭരണി, കാർത്തിക 1/4 (മേടക്കൂറ്)- മേടക്കൂറുകാർക്ക് വളരെ നല്ല സമയമാണ്. രണ്ടിൽ വ്യാഴവും ഒമ്പതിൽ ശുക്രനുമാണ്. കൂടാതെ 11ൽ ബലവാനായ ശനിയുമുണ്ട്. മേടക്കൂറുകാരുടെ ആഗ്രഹങ്ങളെല്ലാം സഫലീകരിക്കുന്ന സമയമാണിത്. നന്നായി പ്രയത്നിച്ചാൽ നല്ല ഫലം ലഭിക്കും. ഈ നാളുകാർക്ക് ഈശ്വരാനുഗ്രഹം കൂടുതൽ ലഭിക്കുന്ന സമയം കൂടിയാണ്. അതുകൊണ്ട് തന്നെ പ്രാർത്ഥനാദി കാര്യങ്ങളിൽ മുഴുകുക. ശാസ്താവിന്റെ ഉപാസന നടത്തുന്നത് കൂടുതൽ ഉപകരിക്കും.

ഇടവം (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിരം ആദ്യപകുതി ഭാഗം)- ഇടവക്കൂറുകാർ നവംബർ മാസം ശ്രദ്ധിക്കേണ്ടതാണ്. ശുക്രൻ അഷ്‌ടമത്തിലാണ്. രോഗങ്ങൾ വരാൻ സാദ്ധ്യതയുണ്ട്. മനസ് ചഞ്ചലപ്പെടും. ദുർഗാ ഉപാസന വളരെ ഗുണം ചെയ്യും. എന്നാൽ മുടങ്ങിക്കിടക്കുന്ന ചില കാര്യങ്ങൾ നടക്കാൻ സാദ്ധ്യതയുണ്ട്.

മിഥുനം (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ ഭാഗം)- ദാമ്പത്യ കലഹങ്ങൾ ഈ കൂറുകാർക്കുണ്ടാകാം. എന്നാൽ, വിവാഹം നടക്കാതിരിക്കുന്നവർക്ക് ഈ സമയം വിവാഹം നടക്കും. സാമ്പത്തികമായ കാര്യങ്ങളിൽ വളരെ നിഷ്‌‌കർഷ വേണം. സാമ്പത്തിക നഷ്ടം വരാതെ ശ്രദ്ധിക്കണം. വിഷ ജീവികളിൽ നിന്നുള്ള ഉപദ്രവം ഉണ്ടായേക്കാം. മോഷണം, പോക്കറ്റടി എന്നിവയെ സൂക്ഷിക്കണം.

(തുടരും....)