forward-bloc-

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ സെക്രട്ടറിയേറ്റിനു മുൻപിൽ 'പിണറായി സർക്കാരിന്റെ അസുര വാഴ്ച‌യ്‌ക്കെതിരെ വിചാരണ സദസ്' എന്ന പേരിൽ ഫോർവേർഡ് ബ്ലോക്കിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. തനിക്ക് തെറ്റു പറ്റി എന്ന് നവീൻ ബാബു മൊഴി നൽകി എന്ന കള്ളം പ്രചരിപ്പിച്ച് സിപിഎം നേതാവ് പി പി ദിവ്യയുടെ കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിന്ന കണ്ണൂർ ജില്ലാ കലക്ടറെ സർവിസിൽ നിന്ന് പിരിച്ചു വിടണമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ വിചാരണ സദസ് ഉദ്ഘാടനം ചെയ്തു കൊണ്ട് ആവശ്യപ്പെട്ടു.


'കുറ്റം ചെയ്ത പിപി ദിവ്യയെ രക്ഷിക്കാനാണ് കേരള സർക്കാർ ശ്രമിച്ചത്. അറസ്റ് ചെയ്യുന്നതുവരെ ദിവ്യയെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നതായിരുന്നു പൊലീസ് ഭാഷ്യം. നിരീക്ഷിക്കലാണോ പൊലീസിന്റെ പണി.ദിവ്യക്ക് മുൻ കൂർ ജാമ്യം നിഷേധിച്ചു കൊണ്ടുള്ള കോടതി ഉത്തരവ് സർക്കാരിന്റെ മുഖത്തു കിട്ടിയ അടിയാണെന്നും ഹസൻ പറഞ്ഞു.

ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ടി.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗം കളത്തിൽ വിജയൻ,ഫോർവേഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ മോഹൻ കാട്ടാശ്ശേരി,ലോനപ്പൻ ചക്കച്ചാംപറമ്പിൽ, പ്രകാശ് മൈനാഗപ്പള്ളി,കെ. പി. അനസ് മാസ്റ്റർ, സി. കെ. ശിവദാസ്,സുഭാഷ് കാഞ്ഞിരത്തിങ്കൽ,അൻവർ സെയിൻ,ടി.യു.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുരീപ്പുഴ, അഗ്രഗാമി കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് ഫ്രാൻസിസ് പിൻഹീറോ തുടങ്ങിയവർ സംസാരിച്ചു. ഫോർവേർഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി ആർ. എസ്. ഹരി സ്വാഗതവും മുരുകൻ അംബേദ്കർ പുരം നന്ദിയും പറഞ്ഞു.

എ. എസ്.വിനോദ് രാജ്‌,, സ്റ്റാലിൻ പാരിപ്പള്ളി,എൻ. കെ.വിദ്യാധരൻ, കെ. ഗിരീഷ് മാസ്റ്റർ , പ്രദീപ് മച്ചാടൻ, പി. ജെ.സുകു, സജി നാഗമ്പടം,കെ നാരായണൻ, വി..രാഹുലൻ തുടങ്ങിയവർ നേതൃത്വം നൽകി.