
ഐ.ഐ. ടി, ഖരഗ്‌പൂർ അസിസ്റ്റന്റഷിപ്പോടുകൂടിയ പി എച്ച്. ഡി പ്രോഗ്രാമുകൾക്ക് CSIR/UGC/ DBT/ ICMR/ INSPIRE ഫെലോഷിപ്പുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. എൻജിനിയറിംഗ് , കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്സ് തുടങ്ങിയ വിഷയങ്ങളിൽ നവംബർ നാലു വരെ അപേക്ഷിക്കാം. www.iitkgp.ac.in
യൂണിവേഴ്‌സിറ്റി ഒഫ് കോപ്പൻഹേഗനിൽ പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാം
ഡെന്മാർക്കിലെ യൂണിവേഴ്‌സിറ്റി ഒഫ് കോപ്പൻഹേഗനിൽ മൂന്ന് വർഷ പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമുകൾക്ക് ബയോളജിക്കൽ സയൻസ്, കംപ്യൂട്ടഷണൽ ബയോളജി, മാത്തമാറ്റിക്‌സ് തുടങ്ങിയ വിഷയങ്ങളിൽ പി എച്ച്. ഡി പൂർത്തിയാക്കിയവർക്ക് ഡിസംബർ എട്ടു വരെ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം സി.വി, പ്രസിദ്ധീകരണങ്ങളുടെ ലിസ്റ്റ്,റിസർച്ച് പ്ലാൻ, ബിരുദാനന്തര, ഡോക്ടറൽ സർട്ടിഫിക്കറ്റ് പകർപ്പ്, രണ്ടു റഫറൻസ് കത്തുകൾ, SOP എന്നിവ ആവശ്യമാണ്.
ഗേറ്റ് 2025 മോക്ക് ടെസ്റ്റ്
ഗേറ്റ് 2025 ന്റെ മോക്ക് ടെസ്റ്റിന് www.gate2025 iitr.ac.in വഴി ഇപ്പോൾ രജിസ്റ്റർ ചെയ്യാം.
ഹാർവാർഡ് എം.ബി.എ സ്കോളർഷിപ്
അമേരിക്കയിലെ പ്രശസ്‌തമായ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ എം.ബി.എ സ്കോളർഷിപ് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. ഹാർവാർഡ് ബിസിനസ് സ്കൂളിൽ രണ്ടു വർഷത്തെ മാനേജ്‌മെന്റ് പഠനത്തിന് നൽകി വരുന്ന സ്കോളർഷിപ്പാണിത്. ട്യൂഷൻ ഫീസിന്റെ 75 ശതമാനവും, യാത്ര, താമസച്ചെലവ്, ഇന്റേൺഷിപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടും. 2025 ലേക്കാണ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അക്കാഡമിക് മികവ്, ഗവേഷണ മികവ് എന്നിവ വിലയിരുത്തിയാണ് സ്കോളർഷിപ് അനുവദിക്കുന്നത്. അപേക്ഷകർക്ക് ഹാർവാർഡ് ബിസ്സിനസ്സ് സ്കൂളിൽ എം.ബി.എയ്ക്ക് പ്രവേശനം ലഭിച്ചിരിക്കണം.
അപേക്ഷയോടൊപ്പം ഫോട്ടോ ഉൾപ്പെട്ട ബയോഡാറ്റ, ജി മാറ്റ് സ്കോർ, അഡ്‌മിഷൻ ഓഫർ ലെറ്റർ എന്നിവ ഉൾപ്പെടുത്തണം. 2025 മേയ് 31 വരെ അപേക്ഷിക്കാം. ഇന്റർവ്യൂ നടത്തിയാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. www.hbs.edu
ബ്രിട്ടീഷ് അക്കാഡമി റിസർച്ച് ഗ്രാന്റ്സ് 2025
ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസ് എന്നിവയിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുന്ന ബ്രിട്ടീഷ് അക്കാഡമി ലെവർഹും റിസർച്ച് ഗ്രാന്റ്സ് 2025 ന് ഇപ്പോൾ അപേക്ഷിക്കാം. 10000 പൗണ്ടാണ് സ്കോളർഷിപ്.പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമിനാണ് സ്കോളർഷിപ് നൽകുന്നത്. www.thebritishacademy.ac.uk