bank

കൊ​ച്ചി​:​ ​മൂ​ന്നാ​മ​ത് ​ഫെ​ഡ​റ​ൽ​ ​ബാ​ങ്ക് ​സാ​ഹി​ത്യ​ ​പു​ര​സ്‌​കാ​ര​ത്തി​ന് ​കൃ​തി​ക​ൾ​ ​ക്ഷ​ണി​ച്ചു.​ 2023​ ​ന​വം​ബ​ർ​ ​ഒ​ന്നി​നും​ 2024​ ​ഒ​ക്ടോ​ബ​ർ​ 31​നു​മി​ട​യി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​മ​ല​യാ​ള​ത്തി​ലു​ള്ള​ ​ര​ച​ന​ക​ളാ​ണ് ​പു​ര​സ്‌​കാ​ര​ത്തി​ന് ​പ​രി​ഗ​ണി​ക്കു​ക.​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​യും​ ​ശി​ല്പ​വു​മ​ട​ങ്ങു​ന്ന​താ​ണ് ​പു​ര​സ്‌​കാ​രം.​ ​വാ​യ​ന​ക്കാ​ർ​ക്ക് ​പ​ര​മാ​വ​ധി​ 3​ ​പു​സ്ത​ക​ങ്ങ​ൾ​ ​വ​രെ​ ​നി​ർ​ദ്ദേ​ശി​ക്കാം.​ ​വാ​യ​ന​ക്കാ​രും​ ​പ്ര​സാ​ധ​ക​രും​ ​നി​ർ​ദ്ദേ​ശി​ച്ച​ ​പു​സ്ത​ക​ങ്ങ​ളി​ൽ​ ​നി​ന്ന് ​ത​യ്യാ​റാ​ക്കു​ന്ന​ ​ചു​രു​ക്ക​പ്പ​ട്ടി​ക​ ​വി​ദ​ഗ്‌​ദ്ധ​ര​ട​ങ്ങു​ന്ന​ ​ജൂ​റി​ ​വി​ല​യി​രു​ത്തി​യാ​ണ് ​പു​ര​സ്‌​കാ​ര​ത്തി​ന് ​അ​ർ​ഹ​മാ​യ​ ​കൃ​തി​ ​തെ​ര​ഞ്ഞെ​ടു​ക്കു​ക.​ ​കോ​ഴി​ക്കോ​ട് ​ബീ​ച്ചി​ൽ​ ​ന​ട​ക്കു​ന്ന​ ​കേ​ര​ള​ ​ലി​റ്റ​റേ​ച്ച​ർ​ ​ഫെ​സ്റ്റി​വ​ൽ​ 2025​ ​വേ​ദി​യി​ൽ​ ​വ​ച്ച് ​പു​ര​സ്‌​കാ​രം​ ​സ​മ്മാ​നി​ക്കും.​ ​കെ​ ​വേ​ണു​വി​ന്റെ​ ​ആ​ത്മ​ക​ഥ​യാ​യ​ ​ഒ​ര​ന്വേ​ഷ​ണ​ത്തി​ന്റെ​ ​ക​ഥ,​ ​സാ​റാ​ ​ജോ​സ​ഫ് ​എ​ഴു​തി​യ​ ​ക​റ​ ​എ​ന്നീ​ ​കൃ​തി​ക​ളാ​ണ് ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​ഫെ​ഡ​റ​ൽ​ ​ബാ​ങ്ക് ​സാ​ഹി​ത്യ​പു​ര​സ്‌​കാ​ര​ത്തി​ന് ​അ​ർ​ഹ​മാ​യ​ത്.​ ​പു​സ്ത​ക​ങ്ങ​ൾ​ ​നി​ർ​ദ്ദേ​ശി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ന​വം​ബ​ർ​ 15.​ ​