
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ 2025 മാർച്ച് മൂന്ന് മുതൽ 26 വരെ നടക്കും. എസ്.എസ്.എൽ.സി മോഡൽപരീക്ഷ ഫെബ്രുവരി 17ന് ആരംഭിച്ച് 21ന് അവസാനിക്കും. മേയ് മൂന്നാം വാരത്തിനുള്ളിൽ പരീക്ഷാഫലം പ്രഖ്യാപിക്കും.
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ മാർച്ച് മൂന്ന് മുതൽ 29 വരെ നടക്കും.
എൽ.പി.വിഭാഗം പരീക്ഷ 2025 ഫെബ്രുവരി 28 മുതൽ മാർച്ച് 27 വരെയും യു.പി വിഭാഗം പരീക്ഷ ഫെബ്രുവരി 27 മുതൽ മാർച്ച് 27 വരെയും നടത്തും.
എട്ടാംക്ലാസ്സ് പരീക്ഷ ഫെബ്രുവരി 24 മുതൽ മാർച്ച് 20 വരെയും ഒമ്പതാം ക്ലാസ്സ് പരീക്ഷ ഫെബ്രുവരി 24 മുതൽ മാർച്ച് 27 വരെയുമാണ്.