x

മ​ഞ്ചേ​രി​:​ ​സൂ​പ്പ​ർ​ ​ലീ​ഗ് ​കേ​ര​ള​യി​ൽ​ ​ഇ​ന്ന​ലെ​ ​അ​വ​സാ​ന​ ​നി​മി​ഷം​ ​വ​രെ​ ​ആ​വേ​ശം​ ​നി​റ​ഞ്ഞ് ​നി​ന്ന​ ​നി​ർ​ണാ​യ​ക​ ​പോ​രാ​ട്ട​ത്തി​ൽ,​​ ​മ​ല​പ്പു​റം​ ​എ​ഫ്.​സി​യു​മാ​യി​ 2​-2​ന് ​സ​മ​നി​ല​യി​ൽ​ ​പി​രി​യേ​ണ്ടി​ ​വ​ന്നെ​ങ്കി​ലും​ ​തി​രു​വ​ന​ന്ത​പു​രം​ ​കൊ​മ്പ​ൻ​സ് ​സെ​മി​ ​ഫൈ​ന​ലി​ൽ​ ​ക​ട​ന്നു.
മ​ല​പ്പു​റ​ത്തി​ന്റെ​ ​ത​ട്ട​ക​മാ​യ​ ​മ​ഞ്ചേ​രി​ ​പ​യ്യ​നാ​ട് ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​ഔ​ട്ട്മ​ർ​ ​ബി​സ്‌​പോ(​പെ​നാ​ൽ​റ്രി​),​ ​പോ​ൾ​ ​ഹ​മ​ർ​ ​എ​ന്നി​വ​രാ​ണ് ആ​ദ്യ​പ​കു​തി​യി​ൽ​ ​കൊ​മ്പ​ൻ​സി​നെ​ ​മു​ന്നി​ലെ​ത്തി​ച്ച​ത്.​ ​ര​ണ്ടാം​ ​പ​കു​തി​യി​ൽ​ ​പ​ക​ര​ക്കാ​ര​നാ​യെ​ത്തി​യ​ ​അലക്‌സിസ് ​സാ​ഞ്ച​സാ​ണ് ​മലപ്പുറത്തിന്റെ​ ​ര​ണ്ട് ​ഗോ​ള​ക​ളും​ ​നേ​ടി​യ​ത്.​ ​മ​ത്സ​ര​ത്തി​ൽ​ ​ജ​യി​ച്ചാ​ൽ​ ​മാ​ത്ര​മാ​യി​രു​ന്നു​ ​മ​ല​പ്പു​റ​ത്തി​ന് ​സെ​മി​യി​ൽ​ ​എ​ത്താ​നാ​കു​മാ​യി​രു​ന്നു​ള്ളൂ.​ ​സ്വ​ന്തം​ ​മൈ​താ​ന​ത്ത് ​സീ​സ​ണി​ൽ​ ​ക​ളി​ച്ച​ 5​ ​മ​ത്സ​ര​ങ്ങ​ളി​ലും​ ​മ​ല​പ്പു​റ​ത്തി​ന് ​ജ​യി​ക്കാ​നാ​യി​ല്ല.പ​ത്ത് ​ക​ളി​ക​ളി​ൽ​ ​കൊ​മ്പ​ൻ​സ് 13​ ​പോ​യ​ന്റ് ​നേ​ടി​യ​പ്പോ​ൾ​ ​മ​ല​പ്പു​റ​ത്തി​ന് 10​ ​മാ​ത്രം.
5​ന് ​ന​ട​ക്കു​ന്ന​ ​ഒ​ന്നാം​ ​സെ​മി​യി​ൽ​ ​കൊ​മ്പ​ൻ​സി​ന് ​പോ​യി​ന്റ് ​ടേ​ബി​ളി​ലെ​ ​ഒ​ന്നാം​ ​സ്ഥാ​ന​ക്കാ​രാ​യ​ ​കാ​ലി​ക്ക​റ്റ് ​എ​ഫ്‍​സി​യാ​ണ് ​എ​തി​രാ​ളി​ക​ൾ. 6​ന് ​ര​ണ്ടാം​ ​സെ​മി​യി​ൽ​ ​ക​ണ്ണൂ​ർ​ ​വാ​രി​യേ​ഴ്‌​സ്,​ ​ഫോ​ഴ്‌​സ​ ​കൊ​ച്ചി​യെ​ ​നേ​രി​ടും.​ ​ര​ണ്ട് ​സെ​മി​ ​പോ​രാ​ട്ട​ങ്ങ​ൾ​ക്കും​ ​കോ​ഴി​ക്കോ​ട് ​ഇ​എം​എ​സ് ​സ്റ്റേ​ഡി​യ​മാ​ണ് ​വേ​ദി.