train

കൊങ്കൺ വഴി ഓടുന്ന കേരളത്തിൽ നിന്നുള്ള തീവണ്ടികളുടേതടക്കമുള്ള സമയത്തിൽ വെള്ളിയാഴ്ച മുതൽ മാറ്റം വരുമെന്ന് റിപ്പോർട്ടുകൾ. മൺസൂൺ കാലത്ത് 4075 കിലോ മീറ്ററായി വേഗം കുറച്ച വണ്ടികൾ ഇനി 110 കിലോ മീറ്ററിലോടും. മംഗള, നേത്രാവതി, മത്സ്യഗന്ധ അടക്കം 25ലധികം തീവണ്ടികളുടെ സമയമാണ് മാറാൻ പോകുന്നത്. മുൻകൂട്ടി റിസർവ് ചെയ്തവർ സമയമാറ്റം ശ്രദ്ധിക്കേണ്ടതാണ്. കേരളത്തിലേക്കുള്ളവ നേരത്തേ എത്തും.