
യു.എ.ഇയിൽ പൊതുമാപ്പ് നീട്ടി. ഡിസംബർ 31 വരെ രണ്ടുമാസത്തേക്കാണ് പൊതുമാപ്പ് നീട്ടിയത്. സെപ്തംബർ ഒന്ന് മുതൽ ഒക്ടോബർ 31 വരെയാണ് യു.എ.ഇ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അവസാന ദിവസങ്ങളിൽ ആംനസ്റ്റികേന്ദ്രങ്ങളിൽ അനുഭവപ്പെട്ട തിരക്ക് കണക്കിലെടുത്താണ് രണ്ടുമാസത്തേക്ക് കൂടി പൊതുമാപ്പ് ആനൂകൂല്യം നീട്ടാൻ സർക്കാർ തീരുമാനിച്ചത്.