തിംഫു: ഈസ്റ്റ് ബംഗാൾ ഏഷ്യൻ തേർഡ് ടയർ ലീഗായ എ.എഫ്.സി ചലഞ്ച് ലീഗിന്റെ ക്വാർട്ടറിൽ കടന്നു. വാശിയേറിയ പോരാട്ടത്തിൽ ലെബനീസ് ക്ലബ് നെജ്‌മെഹ് എഫ്.സിയെ 3-2ന് കീഴടക്കി ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായാണ് ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റം.