satheesh

തൃശൂർ: കൊ​ട​ക​ര​ ​കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ​ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയതിന് പിന്നാലെ ഭീഷണികൾ ഉയർന്ന സാഹചര്യത്തിൽ ബി.​ജെ.​പി​ ​തൃ​ശൂ​ർ​ ​ജി​ല്ലാ ഓ​ഫീ​സ് ​മു​ൻ​ ​സെ​ക്ര​ട്ട​റി​ ​തി​രൂ​ർ​ സതീശിന്റെ വീടിന് പൊലീസ് കാവൽ. തനിക്ക് ഭീഷണിയുണ്ടെന്ന് കഴിഞ്ഞദിവസം സതീശ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. തൃശൂർ മെഡ‌ിക്കൽ കോളേജ് പൊലീസാണ് വീടിന് കാവൽ ഏർപ്പെടുത്തിയത്.

മാദ്ധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ പുതിയ അന്വേഷണ സംഘത്തോട് ആവർത്തിക്കും. കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താനുണ്ട്. ബിജെപി നേതാക്കളുടെ സമ്മർദ്ദം കാരണം വ്യാജ മൊഴിയാണ് മുൻപ് നൽകിയതെന്നും സതീശ് പറഞ്ഞു. ഇന്നലെ വൈകിട്ട് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ സതീശിനെ നേരിൽകണ്ട് വിവരങ്ങൾ തേടിയിരുന്നു.

ചാക്കുകളിൽ പാർട്ടിയുടെ കൊടിതോരണങ്ങളാണെന്നാണ് സതീശ് മുൻപ് മൊഴി നൽകിയത്. ഈ മൊഴി തിരുത്തി കോടതിയിൽ സത്യം പറയാനുള്ള ഒരുക്കത്തിലായിരുന്നുവെന്നും സതീശ് അന്വേഷണ സംഘത്തോട് പറഞ്ഞു. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി പുതിയ കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് തിങ്കളാഴ്‌ച കോടതിയുടെ അനുവാദം തേടും.

സ​തീ​ശ് ​ന​ട​ത്തി​യ​ ​പു​തി​യ​ ​വെ​ളി​പ്പെ​ടു​ത്ത​ലി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​കൊ​ട​ക​ര​ ​കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ​ ​തു​ട​ര​ന്വേ​ഷ​ണം ആരംഭിച്ചിരിക്കുകയാണ്. മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഡി.​ജി.​പി​ ​ഷേ​ഖ് ​ദ​ർ​വേ​ഷ് ​സാ​ഹി​ബു​മാ​യി​ ​ന​ട​ത്തി​യ​ ​കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ​തീ​രു​മാ​നം.എ.​ഡി.​ജി.​പി​ ​മ​നോ​ജ് ​എ​ബ്ര​ഹാം​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന് ​മേ​ൽ​നോ​ട്ടം​ ​വ​ഹി​ക്കും.​ ​നേ​ര​ത്തെ​ ​കേ​സ് ​അ​ന്വേ​ഷി​ച്ച​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​ഡി​വൈ.​എ​സ്.​പി​ ​രാ​ജു​വും​ ​അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ട്.​

കാ​റി​ൽ​ ​കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന​ 3.5​ ​കോ​ടി​ ​രൂ​പ​ ​കൊ​ട​ക​ര​ ​ദേ​ശീ​യ​ ​പാ​ത​യി​ൽ​വ​ച്ച് ​ക്രി​മി​ന​ൽ​ ​സം​ഘം​ ​ത​ട്ടി​യെ​ടു​ത്ത​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​താ​ണ് ​കേ​സ്.​ ​ഇ​ത് ​ബി.​ജെ.​പി​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ണ്ടാ​ണെ​ന്നാ​യി​രു​ന്നു​ ​ആ​രോ​പ​ണം.​ 2021​ ​ഏ​പ്രി​ൽ​ ​ഏ​ഴി​നാ​ണ് ​കൊ​ട​ക​ര​ ​പൊ​ലീ​സ് ​കേ​സ് ​ര​ജി​സ്റ്റ​ർ‍​ ​ചെ​യ്ത​ത്.​

'കൊടകര കുഴൽപ്പണ ഇടപാട് യഥാർത്ഥത്തിൽ നടന്ന സംഭവം തന്നെയാണ്. സംഭവം നടക്കുന്നതിന് തലേദിവസം രാത്രി തൃശൂർ ജില്ലാ ഓഫീസിലാണ് പണം എത്തിയത്. പണം കൊണ്ടുവന്ന ധർമ്മരാജനും കൂട്ടാളികൾക്കും ജില്ലാ ഓഫീസിൽ നിന്ന് പറഞ്ഞതനുസരിച്ചാണ് ഞാൻ താമസിക്കാൻ സൗകര്യം ചെയ്തുകൊടുത്തത്. പുലർച്ചെ അവർ പോയതിന് ശേഷമാണ് കൊടകരയിൽ സംഭവം ഉണ്ടായത്. ബിജെപിക്ക് വേണ്ടിവന്ന പണം തന്നെയാണിത്. പൊലീസിന്റെ കുറ്റപത്രത്തിൽ ഇക്കാര്യം പറയുന്നുണ്ട്.

ധർമ്മരാജൻ ആദ്യമായി ജില്ലാ കമ്മിറ്റി ഓഫീസിൽ വരുമ്പോൾ സംസ്ഥാന അദ്ധ്യക്ഷനും ജില്ലാ അദ്ധ്യക്ഷനും ഉണ്ടായിരുന്നു. അവരോട് സംസാരിച്ചതിനുശേഷം അയാൾ പോയി. ധർമ്മരാജൻ പോയതിനുശേഷമാണ് തിരഞ്ഞെടുപ്പിന് വേണ്ട മെറ്റീരിയലുകൾ എത്തിക്കുന്നയാളാണെന്ന് പറഞ്ഞത്. ആറുചാക്കുകൾ ഓഫീസിന് മുകളിൽ കൊണ്ടുവച്ചതിനുശേഷമാണ് അതിനുള്ളിൽ പണമാണെന്ന് അറിഞ്ഞത്'- എന്നാണ് തിരൂർ സതീശിന്റെ പുതിയ വെളിപ്പെടുത്തൽ.