
ശ്രീനഗർ: ജമ്മുകാശ്മീരിലെ ശ്രീനഗറിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മേഖലയിൽ ഭീകരർക്കായി തെരച്ചിൽ തുടരുന്നതിനിടയിലാണ് വെടിവയ്‌പുണ്ടായത്. ഇരുഭാഗത്തും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
'ശ്രീനഗർ ജില്ലയിലെ ഖാൻയാർ മേഖലയിൽ സുരക്ഷാ സേന ഭീകരർക്കായി തെരച്ചിൽ നടത്തിയിരുന്നു. ഇതാണ് വെടിവയ്പ്പിൽ കലാശിച്ചത്. കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.' - കാശ്‌മീർ സോൺ പൊലീസ് അറിയിച്ചു.
ജമ്മു കാശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ വെള്ളിയാഴ്ച ഏറ്റുമുട്ടലുണ്ടായിരുന്നതായി ഉദ്യോഗസ്ഥർ നേരത്തെ അറിയിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ ഭീകരർ കാട്ടിലേക്ക് രക്ഷപ്പെട്ടിരുന്നു.