കർണാടകയിലാണ് ഇന്ന് വാവാ സുരേഷും സ്‌നേക്ക് മാസ്റ്റർ ടീമും. സുഹൃത്തായ നവീൻ റാക്കിക്കൊപ്പമാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. ബേഗൂരിൽ നിന്ന് നവീനിന് കോൾ വന്നു. നല്ല നീളമുള്ള വെള്ള നിറത്തിലുള്ള പാമ്പ് വീടിന് മുറ്റത്തുണ്ടെന്നാണ് വിളിച്ചയാൾ പറഞ്ഞത്. വീടിന് പുറത്ത് ഇരിക്കാനായി മരത്തടികൾ വച്ചിട്ടുണ്ടായിരുന്നു. അതിനുള്ളിലേക്ക് പാമ്പ് കയറി പോകുന്നതാണ് വീട്ടുടമ കണ്ടത്.

ഉടൻതന്നെ നവീനും വാവാ സുരേഷും സ്ഥലത്തെത്തി. രാത്രിയിലാണ് സംഭവം. മുറ്റത്ത് നിറയെ മരത്തടികൾ ഉണ്ടായിരുന്നു. പകൽ എല്ലാവരും ഇരിക്കുന്ന സ്ഥലമാണിത്. പാമ്പ് കയറിപ്പോയി എന്നുപറഞ്ഞ മരക്കഷ്‌ണം ഇരുവരും ചേർന്ന് വെളിച്ചമുള്ള സ്ഥലത്തേക്ക് മാറ്റി. നോക്കിയപ്പോൾ അതിൽ നിറയെ ദ്വാരങ്ങളുണ്ടായിരുന്നു.

ഒരു വടി ഉപയോഗിച്ച് നവീൻ മരക്കഷ്‌ണത്തിലെ മണ്ണ് നീക്കിയപ്പോൾ പാമ്പിന്റെ തല കണ്ടു. ഉടൻതന്നെ അദ്ദേഹത്തിന് ഏത് പാമ്പാണെന്ന് മനസിലായി. നമ്മുടെ നാട്ടിൽ കാണുന്ന വെള്ളിക്കെട്ടൻ എന്ന പാമ്പാണത്. ശംഖുവരയൻ എന്നും ഇതറിയപ്പെടും. കൊടിയ വിഷമുള്ള പാമ്പാണ്. കട്ടുഹൗ എന്നാണ് അതിനെ കർണാടകത്തിൽ വിളിക്കുന്നത്. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

snake-