dubai

ഭാര്യമാരെ അടിമകളെപ്പോലെ കാണുന്ന ചിലരുണ്ട്. എന്തിനും ഏതിനും ഭർത്താവിന്റെ സമ്മതം വേണമെന്ന അവസ്ഥ. അത്തരത്തിൽ തനിക്ക് മേൽ ദുബായിക്കാരനായ ഭർത്താവ് വച്ചിട്ടുള്ള ചില നിയന്ത്രണങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുപത്തിയാറുകാരിയായ സൗദി അൽ നാദക്. ജമാൽ അൽ നദക്ക് ആണ് യുവതിയുടെ ഭർത്താവ്. ബ്രിട്ടീഷ് വനിതയാണ് സൗദി അൽ നദക്.

ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് ഭർത്താവിന്റെ വിചിത്ര നിയന്ത്രണങ്ങളെപ്പറ്റി യുവതി വെളിപ്പെടുത്തിയത്. താൻ ധരിക്കുന്ന ഷൂവും ബാഗും മാച്ച് ആയിരിക്കണം. ജോലിക്ക് പോകാൻ അനുവാദമില്ല, ചെലവെല്ലാം ഭർത്താവ് നോക്കിക്കോളും. പാചകം ചെയ്യരുത്, എന്നും പുറത്തുനിന്ന് ഭക്ഷണം കഴിക്കണം. മേക്കപ്പ് ചെയ്യാനും മുടി ശരിയാക്കാനും എന്നും സലൂണിൽ പോകണം. തനിക്ക് പുരുഷ സുഹൃത്തുക്കളൊന്നും പാടില്ലെന്നും ഭർത്താവിന് നിർബന്ധമുണ്ടെന്ന് യുവതി വ്യക്തമാക്കി.

 
View this post on Instagram

A post shared by Soudi✨ (@soudiofarabia)

യുവതിയ്ക്ക് ബിക്കിനിയിട്ട് നടക്കാൻ വേണ്ടി കുറച്ചുനാൾ മുമ്പ് ഭർത്താവ്‌ സ്വകാര്യ ദ്വീപ് സ്വന്തമാക്കിയിരുന്നു. 418 കോടി രൂപ മുടക്കിയാണ് ദ്വീപ് വാങ്ങിയത്. മൂന്ന് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇരുപത്തിയാറുകാരി ഇപ്പോൾ ഭർത്താവിനൊപ്പം ദുബായിലാണ് താമസിക്കുന്നത്.

ബിക്കിനി ധരിച്ച് കടൽത്തീരത്ത് സുരക്ഷിതമായി നടക്കാൻ വേണ്ടിയാണ് തന്റെ ഭർത്താവ് ദ്വീപ് സ്വന്തമാക്കിയതെന്ന് യുവതി നേരത്തെ വ്യക്തമാക്കിയിരുന്നു. 'ബിക്കിനി ധരിക്കാൻ ആഗ്രഹിച്ചു, അതിനാൽ കോടീശ്വരനായ ഭർത്താവ് ഒരു ദ്വീപ് വാങ്ങി.'- എന്ന് വീഡിയോയിലുടനീളം എഴുതിക്കാണിക്കുന്നുണ്ട്. ദശലക്ഷക്കണക്കിനാളുകളായിരുന്നു വീഡ‌ിയോ കണ്ടത്.