forencic-

പിറവം: നഗരത്തിൽ ലോട്ടറി വിൽപ്പനക്കാരനെ തലയ്ക്ക് അടിയേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തിയ സംഭവത്തിൽ ഫോറൻസിക് സംഘം തെളിവെടുപ്പ് നടത്തി. പാഴൂർ പോഴിമല കോളനി സ്വദേശി ഗണേശൻ (56) ആണ് തലയ്ക്ക് അടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. ഫോറൻസിക് സർജൻ റിനി തോമസ്, എസ്.ഐ എസ്.എൻ. സുമിത, കെ.എസ്. ജയൻ, എൻ.പി. ബിജു, സീനിയർ സി.പി.ഒ കെ.എ. യോഹന്നാൻ എന്നിവരുടെ നേതൃത്വത്തിൽ ഗണേശനെ അബോധാവസ്ഥയിൽ കണ്ടെത്തിയ പഴയ ബസ് സ്റ്റാൻഡ് ഭാഗത്തെ ഇരുനില കെട്ടിടത്തിലാണ് തെളിവെടുപ്പ് നടത്തിയത്. ബുധനാഴ്ചയാണ് സംഭവം നടത്തത്. പിറവം പോലീസാണ് ഗണേശനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ചൊവ്വാഴ്ച രാത്രി ഗണേശനും മറ്റൊരാളുമായി ടൗണിൽ സംഘട്ടനം നടന്നതായി പറയുന്നു. ടൗണിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച പിറവം പോലീസ് അന്വേഷണം ഊർജിതമാക്കി.