
ആലുവ: റിച്ച്മാക്സ് ഗ്രൂപ്പിന്റെ ജുവലറി ബ്രാൻഡായ വാലത്ത് ജുവലേഴ്സിന്റെ പുതിയ ഷോറൂം ആലുവ പാലസിന് സമീപം പ്രവർത്തനം ആരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം സിനിമാതാരം മിയ ജോർജ് നിർവഹിച്ചു. മൂന്ന് നിലകളിലായി വ്യാപിച്ചു കിടക്കുന്ന വാലത്ത് ടവറിന്റെ ആദ്യത്തെ നിലയിലാണ് വാലത്ത് ജുവലേഴ്സ് ഒരുക്കിയിരിക്കുന്നത്. റിച്ച്മാക്സ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു.
ആലുവ മുൻസിപ്പാലിറ്റി ചെയർമാൻ എം.ഒ. ജോൺ ചടങ്ങിൽ പ്രധാന പങ്കു വഹിച്ചു . റിച്ച്മാക്സ് ഗ്രൂ പ്പിന്റെയും വാലത്ത് ജുവലേഴ്സ് ചെയർമാനും എം.ഡിയുമായ ജോർജ് ജോൺ വാലത്ത് (സൗദി അറേബ്യ ട്രേഡ് കമ്മിഷണർ), ഹേമണ്ഡോയൽ ദില്ലം (മൗറീഷ്യസ് ഹൈ കമ്മിഷണർ), ഹാരിസോവ ലലാറ്റിയാന അക്കോച്ചെ (സീഷെൽസ് ഹൈ കമ്മിഷണർ), സെനോരിറ്റ ഐസക് ഗോഫനെ (ലാറ്റിനമേരിക്കൻ ട്രേഡ് കമ്മിഷണർ) തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളും വാലത്ത് ജുവലേഴ്സ് ഒരുക്കിയിട്ടുണ്ട്.