g

മുംബയ്: മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ശുഭ്‌മാൻ ഗില്ലിന്റെയും റിഷഭ് പന്തിന്റെയും അർദ്ധസെഞ്ച്വറികളുടെ പിൻബലത്തിൽ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ഇന്ത്യ, രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ന്യൂസിലാൻഡ് ബാറ്റർമാരെ തരിപ്പണമാക്കി വിജയപ്രതീക്ഷ സജീവമാക്കി. രണ്ടാംദിനം സ്റ്റമ്പെടുക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ 171/9 എന്ന നിലയിലാണ് ന്യൂസിലാൻഡ്. ഒരുവിക്കറ്റ് ശേഷിക്കെ 143 റൺസിന്റെ ലീഡാണ് ന്യൂസിലാൻഡിനുള്ളത്. സ്പിന്നിനുമുന്നിൽ പതറാതിരുന്നാൽ ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷയുണ്ട്. നേരത്തേ ഒന്നാം ഇന്നിം‌ഗ്‌സിൽ 263 റൺസിന് ഓൾഔട്ടായ ഇന്ത്യ 28 റൺസിന്റെ ലീഡാണ് നേടിയത്.

സ്കോർ: ന്യൂസിലാൻഡ് 235/10,171/9, ഇന്ത്യ 263/10.

ഗില്ലും പന്തും

86/4 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യയെ ഗില്ലും (90),പന്തും (60) കിവി സ്പിന്നാക്രമണത്തെ സമർത്ഥമായി നേരിട്ട് മുന്നോട്ടു കൊണ്ടുപോയി. ഇരുവരും 5-ാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 96 റൺസാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. പന്തായിരുന്നു കൂടുതൽ അപകടകാരി.ഇന്ത്യൻ സ്കോർ 180ൽ വച്ച് പന്തിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ഇഷ് സോധിയാണ് കൂട്ടുകെട്ട് പൊളിച്ചത്. 59 പന്ത് നേരിട്ട് 8 ഫോറും 2 സിക്‌സും ഉൾപ്പെട്ടതാണ് പന്തിന്റെ ഇന്നിംഗ്‌സ്.പിന്നീടെത്തിയവരിൽ വാഷിംഗ്‌ടൺ സുന്ദറിന് (പുറത്താകാതെ 36 പന്തിൽ 38) തിളങ്ങാനായുള്ളൂ. ടീം സ്കോർ 261 വച്ച് അകാശ് ദീപ് റണ്ണൗട്ടായതോടെയാണ് ഇന്ത്യൻ ഇന്നിംഗ്‌സിന് തിരശീല വീണത്.

അജാസ് അഞ്ച്

5 വിക്കറ്റ് നേടിയ അജാസ് പട്ടേലാണ് കിവി ബൗളിംഗിലെ മുന്നണിപ്പോരാളി. സെഞ്ച്വറിയോടടുക്കുകയായിരുന്ന ശുഭ്മാൻ ഗില്ലിനെ ഉൾപ്പെടെ മടക്കിയത് അജാസാണ്. സർഫറാസ് ഖാൻ (0), അശ്വിൻ (6) എന്നിവരായിരുന്നു ഇന്നലെ അജാസിന്റെ ഇരകൾ. ആദ്യദിനം യശ്വസിയേയും സിറാജിനേയു പുറത്താക്കിയത് അജാസാണ്.

വീണ്ടും ജഡ്ഡു

ജഡേജയും അശ്വിനും ചേർന്നാണ് രണ്ടാം ഇന്നിംഗ്‌സിൽ കിവീസി ചുരുട്ടിക്കെട്ടിയത്. ആദ്യ ഇന്നിംഗ്സിൽ

വിക്കറ്റ് നേടിയ ജ‌ഡേജ ഇതുവരെ വിക്കറ്റ് നേടിക്കഴിഞ്ഞു. അശ്വിൻ മൂന്നും. തുടർച്ചയായ രണ്ടാം ഇന്നിംഗ്‌സിലം അർദ്ധ സെഞ്ച്വറി നേടിയ വിൽ യംഗാണ് (51) കിവീസിന്റെ ടോപ്‌സ്കോറർ.