pic

ദുബായ്: ദുബായിലെ നയിഫിൽ ബനിയാസ് സ്‌ക്വയറിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തീപിടിത്തം മൂലമുള്ള പുക ശ്വസിച്ചതാണ് മരണ കാരണം. ഇന്നലെ പുലർച്ചെ, അപകടമുണ്ടായ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.