r

ഇംഫാൽ: മണിപ്പൂരിൽ വാക്ക് തർക്കത്തെത്തുടർന്ന് കോൺസ്റ്റബിൾ എസ്.ഐയെ വെടിവച്ചുകൊന്നു. സംഘർഷ ബാധിത ജില്ലയായ ജിരിബാമിലെ മോങ്ബുങ്ങിൽ ശനിയാഴ്ചയായിരുന്നു സംഭവം. എസ്.ഐ ഷാജഹാനെ കോൺസ്റ്റബിൾ ബിക്രംജിത് സിംഗ് സർവീസ് തോക്കുകൊണ്ട് വെടിവയ്ക്കുകയായിരുന്നു.

ഷാജഹാൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. ദിവസങ്ങളായി ഇരുവരും തമ്മിൽ പ്രശ്നമുണ്ടായിരുന്നെന്നും വാക്കുതർക്കത്തിലേർപ്പെട്ടിരുന്നെന്നുമാണ് റിപ്പോർട്ട്. ഇത് കഴിഞ്ഞ ദിവസവും തുടർന്നു. വഴക്കിനിടെ ബിക്രംജിത് വെടിയുതിർത്തു. ഇയാളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.