
കുഞ്ചാക്കോ ബോബൻ നായകനായി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിക്കുന്ന ഒരു ദുരൂഹ സാഹചര്യത്തിൽ നവംബർ 17ന് വയനാട്ടിൽ ചിത്രീകരണംആരംഭിക്കും. ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം എന്നിവരാണ് മറ്റു താരങ്ങൾ. കുഞ്ചാക്കോ ബോബനും രതീഷ് ബാലകൃഷ്ണൻ പൊതുവാളും ഇത് മൂന്നാം തവണയാണ് ഒരുമിക്കുന്നത്.
ന്നാ താൻ കേസ് കൊട്, സുരേശിന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്നീ ചിത്രങ്ങൾക്കുശേഷം ഇരുവരും വീണ്ടും ഒരുമിക്കുന്നുവെന്ന് കേരളകൗമുദിയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് നിർമ്മാണം. അർജുൻ സേതു ഛായാഗ്രഹണം നിർവഹിക്കുന്നു.
സംഗീതം ഡോൺ വിൻസെന്റ്. കലാസംവിധാനം ഇന്ദുലാൽ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂസ് മെൽവി ജെ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അജിത്ത് വേലായുധൻ, കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, വിതരണം മാജിക് ഫ്രെയിംസ് റിലീസ്. നവാഗതനായ ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ഒാഫീസർ ഒാൺ ഡ്യൂട്ടി ആണ് റിലീസിന് ഒരുങ്ങുന്ന കുഞ്ചാക്കോ ബോബൻ ചിത്രം. പ്രിയ മണിയാണ് നായിക. കുഞ്ചാക്കോ ബോബനും പ്രിയ മണിയും ഇതാദ്യമായാണ് ഒരുമിക്കുന്നത്.ഷാഹി കബീർ രചന നിർവഹിക്കുന്നു. കുഞ്ചാക്കോ ബോബനും അമൽനീദരും ആദ്യമായി ഒരുമിച്ച ബോഗയ്ൻവില്ല മികച്ച കളക്ഷനുമായി മൂന്നാം വാരത്തിലേക്ക് പ്രവേശിച്ചു.ഇടവേളയ്ക്കുശേഷം ജ്യോതിർമയിയുടെ മടങ്ങി വരവ് കൂടിയായിരുന്നു.