
രഞ്ജിത്ത് സജീവ് നായകനായി അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്
യുണൈറ്റഡ് കിംഗ്ഡം ഒഫ് കേരള എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. ഉപചാരപൂർവ്വം ഗുണ്ടജയൻ എന്ന ചിത്രത്തിനുശേഷം അരുൺ വൈഗ സംവിധാനം ചെയ്യുന്ന ചിത്രമാണ്. മൈക്ക്,ഖൽബ്, ഗോളം എന്നീ ചിത്രങ്ങളിൽ നായകനായി തിളങ്ങിയ താരമാണ് രഞ്ജിത്ത് സജീവ്.
ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ. ജയൻ, ഡോക്ടർ റോണി ,മനോജ് കെ. യു,
സംഗീത,മീര വാസുദേവ്,മഞ്ജു പിള്ള, സാരംഗി ശ്യാം, തുടങ്ങിയവർക്കൊപ്പം സംവിധായകൻ അൽഫോൻസ് പുത്രനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.സിനോജ് പി. അയ്യപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
ഗാനങ്ങൾ ശബരീഷ് വർമ്മ, സംഗീതം രാജേഷ് മുരുകേശൻ, എഡിറ്റർ-അരുൺ വൈഗ, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ,കല-സുനിൽ കുമരൻ,മേക്കപ്പ്-ഹസൻ വണ്ടൂർ,
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറിൽ ആൻ, സജീവ്,അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് നിർമ്മാണം.
പി .ആർ. ഒ എ .എസ് ദിനേശ്.