
രാജേഷ് മാധവൻ നായകനായി ദേവദത്ത് ഷാജി സംവിധാനം ചെയ്യുന്ന ധീരൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടി- അമൽനീരദ് ചിത്രം ഭീഷ്മപർവ്വത്തിന്റെ തിരക്കഥാകൃത്തായ ദേവദത്ത് ഷാജി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ധീരൻ.ജഗദീഷ്, മനോജ് കെ. ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രത്തിന്റെ രചനയും ദേവത്ത് ഷാജി നിർവഹിക്കുന്നു.ജാൻ.എ.മൻ , 'ജയ ജയ ജയ ജയ ഹേ, 'ഫാലിമി' എന്നീ ചിത്രങ്ങൾക്ക് ശേഷം ചിയേഴ്സ് എന്റർടെയ്ൻമെന്റ് ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് ഹരികൃഷ്ണൻ ലോഹിതദാസ്ഛാ യാഗ്രഹണം നിർവഹിക്കുന്നു. ഗാനങ്ങൾ വിനായക് ശശികുമാർ, സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ,
അർബൻ മോഷൻ പിക്ചർസും, യുവിആ|ർ മൂവീസ്, ജാസ് പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. പി.ആർ.ഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.