arest

കൊല്ലം: ദീപാവലി ദിനത്തിൽ വ്യാപാരിയെ ആക്രമിച്ച കേസിലെ പ്രതി കരിക്കോട് ചിഞ്ചു ഭവനിൽ ലിഞ്ജു റോയി (34) കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായി. കരിക്കോട് ജംഗഷനു സമീപം പടക്കക്കട നടത്തിയിരുന്ന നജുമുദ്ദീനെ ആക്രമിച്ച കേസിലാണ് അറസ്റ്റ് .

നജുമുദ്ദീന്റെ കടയിൽ എത്തിയ ലിഞ്ചു സൗജന്യമായി പടക്കം ആവശ്യപ്പെട്ടു. തരാൻ പറ്റില്ലെന്നു പറഞ്ഞതിൽ പ്രകോപിതനായ പ്രതി വ്യാപാരിയെ ആക്രമിക്കുകയായിരുന്നു. ലിഞ്ചു റോയി ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും കാപ്പ നിയമപ്രകാരം ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും കിളികൊല്ലൂർ പൊലീസ് പറഞ്ഞു. കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഉമറുൽ ഫാറൂഖ്, എസ്.ഐ വി.എസ്. ശ്രീജിത്ത്, എസ്.ഐ. നിസാം, സി.പി.ഒ ഡോയിലിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്